കേരളം

പുതിയ പ്രതീക്ഷകളോടെ ഇന്ന് ചിങ്ങം ഒന്ന് പൊന്നിൻ പുലരി

തിരുവനന്തപുരം : ഇന്ന് ചിങ്ങം ഒന്ന്. പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി ഇന്നുമുതൽ നാടും നഗരവും ഒരുങ്ങും. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്.

ചിങ്ങപുലരിയിൽ ശബരിമല സന്നിധാനത്ത് വൻ ഭക്തജനതിരക്ക്. ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പമ്പാ സ്നാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർ വഴുതി വീഴുന്ന സാഹചര്യം ഉള്ളതിനാൽ പരമ്പരാഗത പാതയ്ക്ക് പകരം സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് മലകയറാൻ അനുവദിക്കുന്നത്. ശബരിമല കീഴ്ശാന്തിമാരുടെയും പമ്പാ മേൽശാന്തിയുടെയും നറുക്കെടുപ്പും ഇന്ന് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button