കേരളം

പ്രവാചക സ്മരണയിൽ ഇന്ന് നബി ദിനം

കോഴിക്കോട് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയിൽ ഇസ്‍ലാം മത വിശ്വാസികൾ ഇന്നു നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും.

ആരാധാനാലയങ്ങൾ, മദ്രസകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതാലങ്കാരം, നടത്തിയും, കൊടിതോരണങ്ങളും ഒരുക്കിയുമാണ് നബിദിനം വിശ്വാസികൾ വർണാഭമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിനത്തോട് അനുബന്ധിച്ച് റാലികളും, വിവിധ പരിപാടികളും നടന്നു.

പതിവു പ്രാർഥനകൾക്കും ആഘോഷ പരിപാടികൾക്കും പുറമേ പ്രത്യേക പ്രാർഥനാ സദസ്സുകളും സംഗമങ്ങളും ഈ വർഷം നടത്തുന്നുണ്ട്. മീലാദ് റാലി, മൗലീദ് പാരായണം, ഘോഷയാത്ര, കലാപരിപാടികൾ, അന്നദാനം തുടങ്ങിയവയും നടക്കും. സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന പ്രവാചക ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.

സമസ്ത ഇ.കെ.വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സുന്നി മഹല്ല് ഫെഡറേഷൻ മൂന്നു മാസം നീളുന്ന മീലാദ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. സമസ്ത കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള കേരള മുസ്‍ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവസന്തം 1500 എന്ന പേരിൽ പ്രത്യേക ക്യാംപെയ്നുണ്ട്. 13ന് രാജ്യാന്തര മീലാദ് സമ്മേളനവും കോഴിക്കോട് നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button