യൂറോപ്പിൽ വിപണനം ചെയ്യുന്ന ടിൻ ട്യൂണയിൽ അപകടകരമായ അളവിൽ മെർക്കുറി സാന്നിധ്യം
യൂറോപ്പില്‍ വിപണനം ചെയ്യുന്ന ടിന്‍ ട്യൂണയില്‍ അപകടകരമായ അളവിലുള്ള മെര്‍ക്കുറിയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ട്യൂണയുടെ 148 ടിന്നുകള്‍ ഒരു സ്വതന്ത്ര ലബോറട്ടറിയില്‍ പരീക്ഷിച്ചതില്‍ മെര്‍ക്കുറിയുടെ അപകടകരമായ സാന്നിധ്യം കണ്ടതായി രണ്ടു ഫുഡ് വാച്ച് ആന്‍ഡ് ബ്ലൂം ഗ്രൂപ്പുകള്‍ പറഞ്ഞു. ഹെവി മെറ്റലിന്റെ അനുവദനീയമായ അളവില്‍ ‘അടിയന്തര’ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളോടും ചില്ലറ വില്‍പ്പനശാലകളോടും സംഘടനകള്‍ ആവശ്യപ്പെട്ടു.
മറ്റ് മത്സ്യങ്ങളിലെ മെര്‍ക്കുറിയുടെ പരമാവധി പരിധി കിലോഗ്രാമിന് 0.3 മില്ലിഗ്രാം ആണെങ്കില്‍ ടിന്‍ ട്യൂണയില്‍ അത് രണ്ടുമടങ്ങില്‍ അധികമാണെന്ന് സമുദ്രങ്ങളുടെ സംരക്ഷണത്തിനായി പ്രചാരണം നടത്തുന്ന സംഘങ്ങള്‍ നിരീക്ഷിച്ചു. പിടിക്കപ്പെടുന്ന ട്യൂണയുടെ ’95 ശതമാനം’ വിറ്റഴിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നിലവില്‍ അംഗീകൃത മെര്‍ക്കുറി അളവ് കിലോയ്ക്ക് 1 മില്ലിഗ്രാം എന്നതോതില്‍ നിജപ്പെടുത്തിയിട്ടുണ്ട് ബ്ലൂം പറഞ്ഞു. ട്യൂണയും മറ്റ് മത്സ്യങ്ങളും തമ്മിലുള്ള അളവിലുള്ള വ്യത്യാസത്തെ ന്യായീകരിക്കാന്‍ ‘ആരോഗ്യ കാരണമൊന്നും’ ഇല്ലെന്ന് ഉപഭോക്തൃ അവകാശ ഗ്രൂപ്പായ ബ്ലൂം ആന്‍ഡ് ഫുഡ് വാച്ച് പറഞ്ഞു. ട്യൂണയിലൂടെ അകത്ത് കടന്നാല്‍ മെര്‍ക്കുറി വിഷാംശം കുറയില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.
പൊതുജനാരോഗ്യത്തിന് ഏറ്റവും ആശങ്കാജനകമായ 10 വസ്തുക്കളില്‍ ഒന്നായി ലോകാരോഗ്യ സംഘടന കണക്കാക്കുന്ന ഒന്നാണ് മെര്‍ക്കുറി . കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള അന്തരീക്ഷ നിക്ഷേപങ്ങള്‍ വഴി മെര്‍ക്കുറി പലപ്പോഴും സമുദ്രത്തില്‍ വ്യാപിക്കുന്നു. സമുദ്രത്തില്‍, ഇത് ബാക്ടീരിയയുമായി കൂടിച്ചേര്‍ന്ന് മീഥൈല്‍ മെര്‍ക്കുറിയായി മാറുന്നു, ഇത് കൂടുതല്‍ വിഷാംശം ഉള്ളതും നാഡീവ്യവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതുമാണ്. ട്യൂണയിലെ അനുവദനീയമായ മെര്‍ക്കുറി അളവ് കിലോയ്ക്ക് 0.3 മില്ലിഗ്രാം എന്ന നിരക്കില്‍ മറ്റ് മത്സ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് യൂറോപ്യന്‍ കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഗ്രൂപ്പുകള്‍ പറഞ്ഞു.