കേരളം

അമരക്കുനിയെ പത്ത് ദിവസമായി ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിൽ

വ​യ​നാ​ട് : പു​ൽ​പ്പ​ള്ളി​യി​ലെ അ​മ​ര​ക്കു​നി​യി​ൽ നാ​ടി​നെ ഭീതിയിലാഴ്ത്തിയ ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി. തൂ​പ്ര​യി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പ​ത്താം ദി​വ​സ​മാ​യ​പ്പോ​ൾ ക​ടു​വ കു​ടു​ങ്ങി​യ​ത്. ‌ഇന്നലെ രാത്രി 11.30ഓടെയാണു കടുവ കൂട്ടിൽ കുടുങ്ങിയത്. തൂപ്ര​യി​ലെ കേ​ശ​വ​ന്‍റെ വീ​ടി​ന് താ​ഴെ​യു​ള്ള വ​യ​ലി​ന് സ​മീ​പം സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്.

അ​ഞ്ച് കൂ​ടു​ക​ളാ​ണ് ക​ടു​വ​യ്ക്കാ​യി വ​നം വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. അ​തി​ൽ ഒ​ന്നാ​യി​രു​ന്നു തൂ​പ്ര​യി​ലേ​ത്. കടുവയുടെ ആരോ​ഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എട്ട് വയസോളം പ്രായമുണ്ട് കടുവയ്ക്ക്. ഇന്നലെ രാത്രി തന്നെ കടുവയെ വന്യമൃ​ഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

കടുവയ്ക്ക് എന്തെങ്കിലും തരത്തിൽ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ കൃത്യമായ പരിചരണവും ഉറപ്പാക്കും. ഒ​രാ​ഴ്ച​യ്ക്കി​ടെ പ്ര​ദേ​ശ​ത്തെ അ​ഞ്ച് ആ​ടു​ക​ളെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. സം​ഭ​വ​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

ക​ടു​വ ആ​ദ്യ​ത്തെ ആ​ടി​നെ പി​ടി​കൂ​ടി​യ​ത് ക​ഴി​ഞ്ഞ ഏ​ഴാം തീ​യ​തി​യാ​ണ്. രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​മ​ര​ക്കു​നി​യി​ൽ ക​ടു​വ​യെ കൂ​ട്ടി​ലാ​കു​ന്ന​തി​നാ​യി സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button