അന്തർദേശീയം
സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഡമാസ്കസ് : സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) അറിയിച്ചു. ‘‘സിറിയയിൽ ഐഎസ്ഐഎസ് നടത്തിയ ആക്രമണത്തിൽ രണ്ടു യുഎസ് സൈനികരും ഒരു യുഎസ് പൗരനും കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്കേറ്റു. ഭീകരനെ കൊലപ്പെടുത്തി’’, സെന്റകോം അറിയിച്ചു.
യുഎസിനും സിറിയയ്ക്കും എതിരായി നടന്നത് ‘ഐഎസ്ഐഎസ് ആക്രമണമാണ്’, ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതലമല്ലെന്ന് ട്രംപ് അറിയിച്ചു.



