അന്തർദേശീയം
ഈ വര്‍ഷത്തെ ബജറ്റ് പാസായില്ല; യു എസ് വീണ്ടും ഷട്ട് ഡൗണിലേക്ക്

വാഷിങ്ടൺ ഡിസി : ഈ വര്‍ഷത്തെ ബജറ്റിന് യുഎസ് കോൺഗ്രസിൽ അംഗീകാരം ലഭിക്കാതെ പോയതിന് പിന്നാലെ യുഎസ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക്.
ബജറ്റിന് അംഗീകാരം നൽകാനുള്ള സമയപരിധി ജനുവരി 30 അർധരാത്രി ആയിരുന്നു. അവശ്യവിഭാഗത്തിൽ ഉൾപ്പെടാത്ത നിരവധി സർക്കാർ സേവനങ്ങളുടെ പ്രവർത്തനങ്ങൾ തത്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. ഭാഗിക ഷട്ട് ഡൗണിലേക്ക്എത്തിയ സാഹചര്യമാണ്.
തര്‍ക്കം തീര്‍ക്കാൻ അടുത്തയാഴ്ച ആദ്യംതന്നെ ജനപ്രതിനിധിസഭ ചേരുന്നുണ്ട്. ഈ സാഹചര്യത്തിൽഷട്ട് ഡൗൺ അധികം നീണ്ടുപോകാനിടയില്ലെന്നാണ് വിലയിരുത്തൽ.
തൊട്ടുമുൻപത്തെ ഷട്ട്ഡൗൺ43ദിവസത്തോളം നീണ്ടുനിന്നിരുന്നു.അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദീർഘമായ ഷട്ട്ഡൗൺ ആയിരുന്നു അന്നത്തേത്. 11ആഴ്ചയ്ക്കിടെ രണ്ടാംതവണയാണ്യുഎസ് ഷട്ട് ഡൗണിലേക്ക് പോകുന്നത്.



