മാൾട്ടാ വാർത്തകൾ
അശ്രദ്ധയോടെ ഓവർടേക് ചെയ്താൽ ഇതാണ് ഫലം, മാൾട്ടീസ് റോഡിലെ അപകടദൃശ്യം വൈറൽ

മാൾട്ടീസ് റോഡുകളിലെ അപകടകരമായ ഡ്രൈവിങ് ചർച്ചയായി നിൽക്കെ, ടിക് ടോക്കിൽ അത്തരമൊരു വീഡിയോ വൈറലാകുന്നു. ayukjuntv6 ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്ത ഫൂട്ടേജിൽ ഒരു കാർ മറ്റൊന്നിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ കൂട്ടിയിടിക്കുന്ന ദൃശ്യമാണുള്ളത്. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും റോഡിന്റെ മധ്യത്തിലേക്ക് എത്തുന്നുണ്ട്. അശ്രദ്ധമായ ഓവർ ടേക്കിങ് മൂലമാണ് അപകടം. ഒരു ഡാഷ്‌ക്യാമിൽ ചിത്രീകരിച്ച ക്ലിപ്പ് ഇതിനകം ടിക് ടോക്കിൽ 30,000-ത്തിലധികം കാഴ്ചക്കാരെ നേടി. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റോ എന്ന് വ്യക്തമല്ല.