സ്പോർട്സ്

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ട്വ​ന്‍റി20; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സെ​ഞ്ചൂ​റി​യ​ന്‍ : ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 11 റ​ൺ​സി​ന്‍റെ വി​ജ​യം. ഇ​ന്ത്യ ഉ​യ‍​ർ​ത്തി​യ 220 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 208 റ​ൺ​സ് നേ​ടാ​നേ സാ​ധി​ച്ചു​ള്ളൂ.

22 പ​ന്തി​ൽ നി​ന്ന് 41 റ​ൺ​സ് നേ​ടി​യ ക്ലാ​സെ​നും 17 പ​ന്തി​ൽ നാ​ല് ഫോ​റും അ​ഞ്ച് സി​ക്സും ഉ​ൾ​പ്പെ​ടെ 54 റ​ൺ​സ് നേ​ടി​യ ജാ​ൻ​സെ​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ക​രു​ത്ത് തെ​ളി​യി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 219 റ​ണ്‍​സ് എ​ടു​ത്ത​ത്. 56 പ​ന്തു​ക​ളി​ല്‍ 107 റ​ണ്‍​സെ​ടു​ത്തു തി​ല​ക് വ​ര്‍​മ പു​റ​ത്താ​കാ​തെ​നി​ന്നു. 25 പ​ന്തി​ല്‍ 50 റ​ണ്‍​സ് എ​ടു​ത്ത് അ​ഭി​ഷേ​ക് ശ​ര്‍​മ തി​ല​കി​ന് മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി. ബോ​ളി​ങ്ങി​ൽ ഇ​ന്ത്യ​ക്കാ​യി അ​ർ​ഷ​ദീ​പ് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ നേ​ടി.

മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബോ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ സ​ഞ്ജു സാം​സ​ണി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. എ​ന്നാ​ൽ ര​ണ്ടാം വി​ക്ക​റ്റി​ൽ അ​ഭി​ഷേ​ക് ശ​ർ​മ​യും തി​ല​ക് വ​ർ​മ​യും ചേ​ർ​ന്ന് ഇ​ന്ത്യ​യെ കൈ ​പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 107 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ കൂ​ട്ടു​കെ​ട്ടാ​ണ് കെ​ട്ടി​പ്പ​ടു​ത്ത​ത്. അ​ഭി​ഷേ​ക് ശ​ർ​മ 25 പ​ന്തു​ക​ളി​ൽ മൂ​ന്നു ബൗ​ണ്ട​റു​ക​ളും അ​ഞ്ച് സി​ക്സ​റു​ക​ളു​മ​ട​ക്കം 50 റ​ൺ​സ് നേ​ടു​ക​യു​ണ്ടാ​യി. അ​ഭി​ഷേ​ക് പു​റ​ത്താ​യി​ട്ടും മ​റു​വ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന തി​ല​ക് വ​ർ​മ വെ​ടി​ക്കെ​ട്ട് തീ​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്നിം​ഗ്സി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ തി​ല​ക് വ​ർ​മ​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. 56 പ​ന്തു​ക​ളി​ൽ എ​ട്ട് ബൗ​ണ്ട​റി​ക​ളും ഏ​ഴ് സി​ക്സ​റു​ക​ളു​മ​ട​ക്കം 107 റ​ൺ​സാ​ണ് തി​ല​ക് വ​ർ​മ നേ​ടി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ സ്കോ​ർ കു​തി​ച്ചു. നി​ശ്ചി​ത 20 ഓ​വ​റു​ക​ളി​ൽ 219 എ​ന്ന വ​മ്പ​ൻ സ്കോ​ർ സ്വ​ന്ത​മാ​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് സാ​ധി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button