സ്ലീമയിൽ സാൻഡ്‌വിച്ച് ഷോപ്പിൽ മോഷണം

സ്ലീമയിൽ സാൻഡ്‌വിച്ച് ഷോപ്പിൽ മോഷണം. ബ്രെഡ് ആൻഡ് ബിയോണ്ട് സാൻഡ്‌വിച്ച് ഷോപ്പിലാണ് മോഷണം നടന്നത്. ഇന്നലെ വൈകിട്ട് 03:20നാണ് മോഷണം നടന്നത്ത്.
പ്രദേശത്ത് നിരവധി തവണ മോഷണശ്രമം നടന്നതായി റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിയിൽ വൃദ്ധ സ്ത്രീകളുടെ വീടുകളിൽ രണ്ട് തവണയും ഇന്നലെ സ്റ്റെല്ല മാരിസ് സ്ട്രീറ്റിലും മോഷണശ്രമം നടന്നതിനെത്തുടർന്ന് സ്ലീമയിലെ താമസക്കാർ ഭയചകിതരാണ്.
രണ്ട് മോഷണ ശ്രമങ്ങളും പോലീസ് സ്ഥിരീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണെന്നും മോഷ്‌ടാക്കളെ കണ്ടതായി സാക്ഷികളാരും റിപ്പോർട്ട് ചെയ്തിട്ടില്ലന്നും പോലീസ് പറഞ്ഞു. ഡോൺ മിക്കിയേൽ റുവ സ്ട്രീറ്റിൽ നിന്നോ ഹോവാർഡ് സ്ട്രീറ്റിൽ നിന്നോ ഉള്ള സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവർ അത് കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. രാത്രിയിൽ സ്ലീമയിൽ ബാറോ സമാനമായ വസ്തുക്കളോ ഉപയോഗിച്ച് ആരെങ്കിലും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ താമസക്കാരോട് പോലീസ് ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം തുടരുകയാണ്.