കൂപ്പുകുത്തി ഇന്ത്യൻ രൂപയുടെ മൂല്യം

ന്യൂഡൽഹി : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ വിദേശ കറന്‍സികളുടെ മൂല്യം ഉയര്‍ന്നു. ഒരു യുഎസ് ഡോളറിന് 88.36 രൂപ എന്ന നിലയിലുമായി. വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് ധനകാര്യ വിദഗ്ധര്‍ പറയുന്നത്. രൂപയുടെ മൂല്യം ഇടിയുകയും വിദേശ കറന്‍സികളുടെ വിനിമയ നിരക്ക് ഉയരുകയും ചെയ്യുമ്പോള്‍ അത് പ്രവാസികള്‍ നേട്ടമാക്കി മാറ്റാറാണ് പതിവ്. നാട്ടിലേക്ക് പണമയക്കാനുളള നല്ല സമയമായാണ് ഇതിനെ അവര്‍ കാണുന്നത്.
ശമ്പളം ലഭിക്കുന്ന സമയങ്ങളിലാണ് വിനിമയ നിരക്ക് ഉയരുന്നതെങ്കില്‍ കൂടുതല്‍ പണം നാട്ടിലേക്ക് എത്തും. ഇടക്കിടക്ക് വിനിമയ നിരക്കില്‍ മാറ്റം വരുന്നതിലാല്‍ നിരവധി പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നതില്‍ ‘വെയ്റ്റ് ആന്‍ഡ് വാച്ച്’ സമീപനം സ്വീകരിക്കുന്നതായി വിവിധ ധനമിടപാട് സ്ഥാപനങ്ങള്‍ ചൂണ്ടികാട്ടുന്നു. പ്രാദേശിയ വിപണയിലേക്കും യു എസ് ഡോളറിലേക്കും നിക്ഷേപിക്കുന്നവരും നിരവധിയുണ്ടെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
അമേരിക്കന്‍ താരിഫുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ സമീപഭാവിയില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. അങ്ങനെ വന്നാല്‍ വിദേശ കറന്‍സികളുടെ മൂല്യം കൂടുതല്‍ ഉയരത്തിലെത്താന്‍ അത് വഴിവെക്കും. വിദേശ ബാങ്കുകൾ ശക്തമായി ഡോളർ വാങ്ങിയതാണ് രൂപയുടെ മൂല്യം കുറയാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. യുഎസിൽ നിന്നുള്ള തീരുവ സമ്മർദ്ദങ്ങൾ ഇതിന് കാരണമായി.
അമിതമായ ഡോളർ വാങ്ങൽ മൂലമാണ് രൂപയുടെ മൂല്യം ഇടിഞ്ഞതെന്നും എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടി പൊതുമേഖലാ ബാങ്കുകൾ ഇടപെട്ടത് വലിയ നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിച്ചു എന്നും ഒരു മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ഇതുവരെ 1.4 ബില്യൺ ഡോളറിന്റെ അറ്റ വിൽപനയാണ് വിദേശ നിക്ഷേപകർ നടത്തിയത്. ഈ വർഷം ഇതുവരെ ഇത് 16 ബില്യൻ ഡോളറിന് മുകളിലാണ്.