അന്തർദേശീയം

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; ട്രംപും കമലയും ഇഞ്ചോടിഞ്ച് പോരാട്ടം

വാഷിങ്ടണ്‍ : ഒമ്പത് ദിവസങ്ങള്‍ മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസും ഒപ്പത്തിനൊപ്പമാണെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലം. ന്യൂയോര്‍ക്ക് ടൈംസ്- സിയെന കോളജ് അവസാന ഘട്ട സര്‍വേ ഫലം പുറത്തു വിടുമ്പോള്‍ കമലയും ട്രംപും 48 ശതമാനം പിന്തുണ തേടി ഒപ്പത്തിനൊപ്പമാണ്. നവംബര്‍ 5 നാണ് തെരഞ്ഞെടുപ്പ്

റോയിട്ടേഴ്‌സ്-ഇപ്‌സോസ് സര്‍വേഫലം അനുസരിച്ച് ട്രംപിന് പിന്തുണ വര്‍ധിച്ചതയാണ് പറയുന്നത്. പ്രത്യേകിച്ച് ഹിസ്പാനിക് വിഭാഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍. കമല ഹാരിസിന് ഈ വിഭാഗക്കാര്‍ക്കുണ്ടായിരുന്ന പിന്തുണ അല്‍പ്പം കുറഞ്ഞതായാണ് സര്‍വേ ഫലം. ട്രംപ് രണ്ട് പോയിന്റിന് മുന്നിലാണ്. 46% ആണ് ട്രംപിനുള്ള പിന്തുണയെങ്കില്‍ 44%ശതമാനമാണ് കമലയ്ക്കുള്ളത്.

കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ട്രംപിന് പിന്തുണയേറിയതായാണ് സര്‍വേ ഫലം. എന്നാല്‍ വെളുത്ത വര്‍ഗക്കാരായ വനിത വോട്ടര്‍മാര്‍ക്കിടയില്‍ കമലയ്്ക്ക് തന്നെയാണ് മുന്‍തൂക്കം. ബരാക് ഒബാമ കമല ഹാരിസിന് വേണ്ടി പ്രചാരണത്തില്‍ സജീവമായിട്ട് രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button