കണ്ണൂര്‍: സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുനാള്‍. കണ്ണൂര്‍ ഇതാദ്യമായി ആതിഥ്യമരുളുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആവേശത്തിലാണ് അണികള്‍.
കൊടിതോരണങ്ങളാലും വര്‍ണവിളക്കുകളാലും അലങ്കരിച്ചിരിക്കുകയാണ് നാടും നഗരവും. സി.പി.എമ്മിന് രാജ്യത്ത് ഏറ്റവും അംഗബലവും ശക്തിയുമുള്ള ജില്ലയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രസംഭവമാക്കുകയാണ് പ്രവര്‍ത്തകര്‍.മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സ്വന്തം ജില്ലയിലെ സമ്മേളന ഒരുക്കങ്ങള്‍ക്ക് ഇരുവരും നേരിട്ടുതന്നെ നേതൃത്വം നല്കുന്നു. ഏപ്രില്‍ ആറുമുതല്‍ 10 വരെ കണ്ണൂര്‍ നഗരത്തിലെ നായനാര്‍ അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം. ഇതിനായി കൂറ്റന്‍ പന്തല്‍ തയാറായി. അനുബന്ധ പരിപാടികള്‍ കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കും.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പങ്കെടുക്കും. സമാപന സമ്മേളനം ഏപ്രില്‍ 10ന് വൈകീട്ട് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ്. ലക്ഷത്തിലേറെ പേര് പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇതിനകം കണ്ണൂരിലെത്തിത്തുടങ്ങി. ആകെ 811 പ്രതിനിധികളാണുണ്ടാവുക. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ കേരളത്തില്‍നിന്നാണ്. 178 പേര്. ബംഗാളില്‍നിന്ന് 163 പേരും.
ബംഗാളില്‍ പാര്‍ട്ടി കൂടുതല്‍ ക്ഷീണിച്ച സാഹചര്യത്തിലാണ് കേരളം പ്രതിനിധികളുടെ എണ്ണത്തില്‍ മുന്നിലെത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവി മുതലുള്ള കഥ പറയുന്ന ചരിത്ര പ്രദര്‍ശനം കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ധാരാളം ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പോളിറ്റ് ബ്യൂറോ യോഗം ചൊവ്വാഴ്ച വൈകീട്ട് കണ്ണൂരില്‍ ചേരും