കേരളം

കോവിഷീൽഡ്‌ വാക്‌സിൻ്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ അസ്ട്രസെനകക്ക് യോഗ്യതയില്ല – ഡോ. ബി ഇഖ്ബാല്‍

കോവിഡ് വാക്‌സിന്‍ ആയ കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന്, നിര്‍മാതാക്കളായ  അസ്ട്രസെനക ബ്രിട്ടിഷ് കോടതിയില്‍ സമ്മതിച്ചെന്ന വാര്‍ത്ത വലിയ ആശങ്കകള്‍ക്കാണ് കാരണമായത്. വാക്‌സിന്‍ എടുത്തവരില്‍ ഭീതി ജനിപ്പിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയുടെ വാസ്തവം എന്താണ്? ഇതു സംബന്ധിച്ചു വിശദീകരിക്കുകയാണ്, പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ബി ഇഖ്ബാല്‍ ഈ കുറിപ്പില്‍. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പു വായിക്കാം:

കോവിഡ് വാക്സിൻ വിവാദ റിപ്പോർട്ടുകൾ

1. കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ   അസ്ട്രസെനക കോടതിയിൽ സമ്മതിച്ചതായുള്ള പത്രവാർത്തകൾ കോവിഡ് വാക്സിനെ സംബന്ധിച് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

2. AstraZeneca (   അസ്ട്രസെനക ) മരുന്നു കമ്പനി വിപണനം ചെയ്യുന്ന കോവിഡ് വാക്സിൻ Covishield. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്തതാണ് ഫീൽഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് ആസ്‌ട്രാസെനെക്ക ചെയ്തിട്ടുള്ളത്, ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്‌സിനോളജി പ്രൊഫസർ സാറാ കാതറിൻ ഗിൽബെർട്ടിൻ്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് വാക്‌സിൻ്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് വാക്‌സിനായി വൈറൽ വെക്‌റ്റർ വാക്‌സിൻ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ദശലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പാർശ്വഫലങ്ങളില്ലാതെ വാക്സിൻ എടുത്തിട്ടുണ്ട്. വാക്‌സിൻ്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ   അസ്ട്രസെനക യോഗ്യതയുള്ള ഏജൻസിയല്ല.

3. മരുന്നിൻ്റെ പേറ്റൻ്റ് കൈവശമുള്ളതിനാൽ   അസ്ട്രസെനക കോടതിയിൽ മൊഴികൊടുത്തതാവാം. വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ നേട്ട കോട്ട വിശകലനം നടത്തി , ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങൾ കോവിഷീൽഡിൻ്റെ നേട്ടങ്ങൾ അപകടസാധ്യതകളെക്കാൾ വളരെ മുന്നിലാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

4. വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. മാത്രമല്ല കോവിഡാനന്തര അവസ്ഥ/സിൻഡ്രോമിൻ്റെ (Post Covid Condition/Syndrome) ൻ്റെ ഭാഗമായി രക്തകട്ടകൾ ഉണ്ടാകാം (ത്രോംബോ എംബോളിസം), പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരിലും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്.

5. നിർഭാഗ്യവശാൽ , 1796-ൽ വസൂരിക്കുള്ള ഫലവത്തായ വാക്സിൻ അവതരിപ്പിച്ച എഡ്വേർഡ് ജെന്നറുടെ കാലം മുതൽ, വാക്സിനുകൾ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കപ്പെട്ടിട്ടും, ആൻ്റി വാക്സേഴ്സ് (Anti Vaxxers) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വാക്സിൻ വിരുദ്ധർ ഇപ്പോഴും സജീവമായി പ്രവർത്തിക്കയും ഇടക്കിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവാദങ്ങൾ സ്രഷ്ടിച്ച് വരുന്നുണ്ട്. ഇവരെ പിന്തുണക്കുന്ന ചിലരാണ് പുതുമയൊന്നുകില്ലാത്ത ആസ്ട്രസെനെക്കെയുടെ കോടതി പരാമർശം ഇപ്പോൾ വിവാദമാക്കിയിട്ടുള്ളത്.

6. ആധുനിക ജനിതകശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധുനിക വാക്സിനുകൾ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണു. . ചില അർബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനും വാക്സിനുകൾ പ്രയോഗിച്ച് വരുന്നു. ഉദാഹരണം ഭാവി ഉദാഹരണമായി Human Papilloma Virus Vaccine: HPV (ഗർഭാഷയ കാൻസർ), Hepatitis B Vaccine (കരൾ കാൻസർ) തുടങ്ങിയവ. . എച്ച്ഐവി/എയ്‌ഡ്‌സ് പോലുള്ള മറ്റ് പകർച്ചവ്യാധികൾക്കുള്ള വാക്‌സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button