ഊർജപ്രതിസന്ധി : ഓഗസ്റ്റ് പകുതിയോടെ മാൾട്ടയിൽ താൽക്കാലിക പവർ സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങുമെന്ന് എനിമാൾട്ട
പവര്‍കട്ടുകള്‍ തടയുന്നതിനായി ഓഗസ്റ്റ് പകുതിയോടെ താല്‍ക്കാലിക പവര്‍ സ്റ്റേഷന് പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് എനിമാള്‍ട്ടയുടെ എക്സിക്യൂട്ടീവ് ചെയര്മാന് റയാന് ഫാവ. മെഡിറ്ററേനിയന്‍ മേഖലയില്‍ ഉയര്‍ന്ന ആവശ്യക്കാര്‍ ഉള്ളതിനാലാണ് ഓര്‍ഡര്‍ ചെയ്ത
പവര്‍ സ്റ്റേഷന് എത്താന്‍ വൈകുന്നത്. 37 മില്യണ്‍ യൂറോയുടെ ഡീസല്‍ 60 മെഗാവാട്ട് പ്ലാന്റ് ഈ മാസം അവസാനത്തോടെ മാള്‍ട്ടയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡീസല്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതിന് രണ്ടോ മൂന്നോ ആഴ്ച സമയമെടുക്കും എന്നതിനാലാണ് ഓഗസ്റ്റ് പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എനിമാള്‍ട്ട പറയുന്നത്.താപനില ഉയരുന്നതിനാല്‍ പല പ്രദേശങ്ങളിലും കഴിഞ്ഞ രണ്ടാഴ്ചയിലുടനീളം ഇടയ്ക്കിടെ പവര്‍ കട്ട് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് എനിമാള്‍ട്ട പ്ലാന്റ് സ്വന്തമാക്കിയത്.താല്‍ക്കാലിക പവര്‍ സ്റ്റേഷന് സ്ഥാപിക്കാനുള്ള കരാര്‍ നേടിയ
ബോണിസി ബ്രോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ UNEC ലിമിറ്റഡ് ഈ മാസം പദ്ധതി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. കാലതാമസത്തിന്കമ്പനിയില് നിന്നും പിഴ ഈടാക്കാന്‍ ആണ് എനിമാള്‍ട്ടയുടെ നീക്കം.
2024 വേനല്‍ക്കാലത്ത് ഊര്‍ജത്തിന്റെ ആവശ്യം കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡുകളേക്കാള്‍ ഉയരുമെന്ന് എനിമാള്‍ട്ട പ്രതീക്ഷിക്കുന്നതായും 2024 വേനല്‍ക്കാലത്തിന് മുമ്പ് പദ്ധതി കമ്മീഷന് ചെയ്തില്ലെങ്കില്‍ വൈദ്യുതി വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്നും എനിമാള്‍ട്ട കരുതുന്നു.മാള്‍ട്ടയ്ക്കും സിസിലിക്കും ഇടയിലുള്ള രണ്ടാമത്തെ ഇന്റര്‍കണക്ടര്‍ 2026 അവസാനമോ 2027ന്റെ തുടക്കമോ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ പുതിയ താല്‍ക്കാലിക പ്ലാന്റ് ആ ശൃംഖലയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.