അന്തരീക്ഷ താപനില തിങ്കളാഴ്ച മുതൽ കുറയും, യുവി സൂചിക ഉയർന്ന് തന്നെ

ഒരാഴ്ചത്തെ കടുത്ത ചൂടിന് അന്ത്യമാകുന്നു, മാൾട്ടയിലെ അന്തരീക്ഷ താപനില ഈ ആഴ്ച കുറയുമെന്ന് കാലാവസ്ഥാ പ്രവചനം. ഈ ആഴ്ചയിലെ ഉയർന്ന താപനിലാ പ്രവചനം 30°Cആണ്. കഴിഞ്ഞ ആഴ്ചയിലെ 40°C ന് മുകളിലെ താപനിലയേക്കാളും വെള്ളിയാഴ്ചത്തെ 41°C യിൽ നിന്ന് ശ്രദ്ധേയമായ കുറവാണിത്. തിങ്കൾ മുതൽ വെള്ളി വരെ ഒരു ആഴ്ച നീണ്ടുനിന്ന ഉഷ്ണതരംഗത്തിന് ശേഷമാണ് ഈ മാറ്റം.
ഇന്നത്തെ തണുത്ത കാലാവസ്ഥയിൽ കാറ്റിന്റെ ശക്തി 6 ഉണ്ടാകും, പ്രത്യേകിച്ച് തീരത്ത്.എന്നാൽ യുവി സൂചിക ഇപ്പോഴും ശക്തമായ 10 ൽ തന്നെ ഉള്ളതിനാൽ, സൺസ്ക്രീൻ നിർബന്ധമാണ്. കഴിഞ്ഞ ചൊവ്വാഴ്ച ചൂട് സൂചിക 42°C ലേക്ക് ഉയർന്നു. അസ്വസ്ഥത വർദ്ധിപ്പിക്കുന്ന തരത്തിൽ, ബുധനാഴ്ച UV സൂചിക 11 എന്ന തീവ്ര നിലയിലെത്തി. സാധാരണ ഉയർന്ന മർദ്ദ സംവിധാനത്തേക്കാൾ ചൂടുള്ള മരുഭൂമിയിലെ വായുവിനെ വലിച്ചെടുക്കുന്ന ഒരു ജെറ്റ് സ്ട്രീം മൂലമാണ് അസാധാരണ ഉഷ്ണതരംഗം അനുഭവപ്പെട്ടതെന്നാണ് വിദഗ്ധർ പറഞ്ഞത്.