മാൾട്ടാ വാർത്തകൾ
മെഡിറ്ററേനിയൻ കടലിൽ റെക്കോഡ് താപനില, മറികടന്നത് 2023 ലെ താപനില കണക്ക്
മെഡിറ്ററേനിയന്‍ കടലില്‍ ഏറ്റവും ഉയര്‍ന്ന താപനിലയില്‍ രേഖപ്പെടുത്തി. ഈ ആഴ്ചയിലെ കണക്കില്‍ പ്രതിദിന ശരാശരി 28.90 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. 2023ല്‍ മെഡിറ്ററേനിയന്‍ കടലിലെ ശരാശരി താപനില 28.71 ഡിഗ്രി സെല്‍ഷ്യസായിരുന്നു,ഇതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ താപനില. ഈജിപ്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 31.96°C അതിന്റെ തീരപ്രദേശമായ എല്‍അരിഷില്‍ രേഖപ്പെടുത്തി.2022 മുതല്‍ മെഡിറ്ററേനിയന്‍ കടലിലെ ഉപരിതല താപനില അസാധാരണമായി ഉയരുകയാണ് .സമുദ്ര ആവാസവ്യവസ്ഥയില്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഇത് ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.