സ്കൂൾ കാമ്പസിൽ കൂട്ട വെടിവയ്പ്പ് ആസൂത്രണം; പാകിസ്ഥാൻ പൗരൻ യുഎസിൽ അറസ്റ്റിൽ

വാഷിങ്ടൺ ഡിസി : സ്കൂൾ കാമ്പസിൽ കൂട്ട വെടിവയ്പ്പ് ആസൂത്രണം ചെയ്തുവെന്നാരോപിച്ച് പാകിസ്ഥാൻ പൗരൻ അമേരിക്കയിൽ അറസ്റ്റിൽ. ഡെലവെയർ സർവകലാശാലയിലെ വിദ്യാർത്ഥിയായ 25 കാരനായ ലുഖ്മാൻ ഖാൻ എന്നയാളാണ് പിക്കപ് ട്രക്ക് നിറയെ തോക്കടക്കമുള്ള ആയുധങ്ങളുമായി പിടിയിലായത്. സ്കൂൾ ക്യാമ്പസിൽ കൂട്ട വെടിവെപ്പ് പദ്ധതിയിട്ടാണ് ഇയാളെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാളെത്തിയ പിക്കപ്പ് കാറിൽ നിന്നും നിരവധി തോക്കുകളും, ബുള്ളറ്റുകൾ, ബോഡി ആർമർ, ലഘുലേഖകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
എല്ലാവരെയും കൊല്ലുക, രക്തസാക്ഷിത്വം നേടുക തുടങ്ങിയ കുറിപ്പുകളടങ്ങിയ നോട്ടീസുകളും പൊലീസ് വാഹനത്തിൽ നിന്നും പിടിച്ചെടുത്തു. ഡെലവെയർ സർവകലാശാലയിലെ വിദ്യാർത്ഥിയായ ഖാനെ അസ്വഭാവിക സാഹചര്യത്തിൽ സ്കൂൾ കാമ്പസിനടുത്ത് കണ്ടെത്തിയ പൊലീലസ് പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. നവംബർ 24നാണ് സംഭവം. പരിശോധനയ്ക്കിടെ, വാഹനത്തിൽ നിന്ന് .357 കാലിബർ ഗ്ലോക്ക് ഹാൻഡ്ഗൺ, മൈക്രോപ്ലാസ്റ്റിക് കൺവേർഷൻ തോക്ക് ബ്രേസ് കിറ്റിൽ 27 റൗണ്ടുകൾ ലോഡ് ചെയ്ത നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.
27 റൗണ്ടുകളുള്ള മൂന്ന് ലോഡ് ചെയ്ത മാഗസിനുകൾ, സെമി ഓട്ടോമാറ്റിക് റൈഫിൾ, ലോഡ് ചെയ്ത ഗ്ലോക്ക് 9 എംഎം മാഗസിൻ, ഒരു കവചിത ബാലിസ്റ്റിക് പ്ലേറ്റ്, ഒരു മാർബിൾ കോമ്പോസിഷൻ നോട്ട്ബുക്ക് എന്നിവയും വാഹനത്തിൽ നിന്നും കണ്ടെത്തിയതായി ഡിഒജെ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ യുഎസ് പൊലീസ് വിശദമായ അന്വേഷണം കണ്ടെത്തിയിട്ടുണ്ട്.



