മാൾട്ടാ വാർത്തകൾ
അവർ ഭക്ഷണം കഴിക്കട്ടെ; വാലറ്റയിൽ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിനെതിരെ വൻപ്രതിഷേധം

ഗാസയിലെ ഉപരോധത്തിനും പലസ്തീനികളുടെ കൂട്ട പട്ടിണിക്കും എതിരെ വാലറ്റയിൽ പ്രതിഷേധം. അവർ ഭക്ഷണം കഴിക്കട്ടെ, സ്വതന്ത്ര പാലസ്തീൻ എന്ന ആഹ്വാനത്തോടെയാണ് പ്രതിഷേധക്കാർ ഇന്നുരാവിലെ ഒത്തുകൂടിയത്. മുൻ പ്രസിഡന്റ് മേരി-ലൂയിസ് കൊളീറോ പ്രീക അടക്കം കുട്ടികളുമായെത്തിയ കുടുംബങ്ങളും ജനക്കൂട്ടത്തിന്റെ ഭാഗമായി. പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം, ഇസ്രായേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന മാൾട്ടീസ് പതാകയുള്ള കപ്പലുകൾക്ക് നിരോധം, യൂറോപ്യൻ യൂണിയൻ-ഇസ്രായേൽ അസോസിയേഷൻ കരാർ റദ്ദാക്കൽ എന്നീ മൂന്ന് പ്രധാന നടപടികൾക്കാണ് പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നത്. ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാകുമ്പോൾ, ശക്തവും വ്യക്തവുമായ നിലപാട് സ്വീകരിക്കാൻ മാൾട്ടീസ് സർക്കാരിനുമേൽ പ്രാദേശിക സമ്മർദ്ദം ഉയർത്തുക എന്നതാണ് പ്രതിഷേധക്കാരുടെ ലക്‌ഷ്യം.