അന്തർദേശീയം
യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്‌ഥരെ വെടിവെച്ചു കൊലപ്പെടുത്തി

വാഷിങ്ടൺ ഡിസി : യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്‌ഥരെ വെടിവെച്ചു കൊലപ്പെടുത്തി. നോർത്ത് കോഡറസ് ടൗൺഷിപ്പിൽ കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് അക്രമി വെടിയുതിർത്തത്. രണ്ട് പൊലീസുകാർക്ക് പരുക്കേറ്റിട്ടുമുണ്ട്. അക്രമി പിന്നീട് പൊലീസിൻ്റെ വെടിയേറ്റു കൊല്ലപ്പെട്ടു.
ബുധനാഴ്‌ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ രണ്ടു പൊലീസുകാരുടെ നില ഗുരുതരമാണ്. അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.