മെല്‍ബണില്‍ ‘സൂര്യന്’ കത്തിജ്വലിച്ചു; വെടിക്കെട്ട് പ്രകടനം
മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പതിവ് വെടിക്കെട്ട് പ്രകടനവുമായി സൂര്യകുമാര്‍ യാദവ്.
വെറും 25 പന്തില്‍ നിന്ന് നാല് സിക്സും ആറ് ഫോറുമടക്കം 61 റണ്‍സോടെ സൂര്യ പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 50 കടന്ന രാഹുല്‍ 35 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 51 റണ്‍സെടുത്തു.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഈ മത്സരത്തിലും ക്യാപ്റ്റന്‍ രോഹിത്തിന് തിളങ്ങാനായില്ല. 13 പന്തില്‍ നിന്ന് 15 റണ്‍സ് മാത്രമായിരുന്നു ക്യാപ്റ്റന്റെ സംഭാവന. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ – വിരാട് കോലി സഖ്യം 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യന്‍ ഇന്നിങ്സ് ട്രാക്കിലാക്കി. ഇതിനിടെ 25 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത കോലി സീന്‍ വില്യംസിനെ സിക്സറിന് പറത്താനുള്ള ശ്രമത്തിനിടെ 12-ാം ഓവറില്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ രാഹുലും മടങ്ങി.
ഒരറ്റത്ത് നിലയുറപ്പിച്ച സൂര്യകുമാര്‍ യാദവ് പതിവുപോലെ തകര്‍ത്തടിച്ചുതുടങ്ങി. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് 65 റണ്‍സാണ് സൂര്യ ഇന്ത്യന്‍ സ്കോറിലേക്ക് ചേര്‍ത്തത്. അവസാന ഓവറുകളില്‍ സൂര്യ തകര്‍ത്താടിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 186-ല്‍ എത്തി.