മാൾട്ടാ വാർത്തകൾ

സ്വീഡനടുത്ത് കടലിനടിയിലെ ഫൈബർ കേബിളിന് തകർത്തത് മാൾട്ടീസ് കപ്പലെന്ന് റോയിട്ടേഴ്സ്

ലാത്വിയയ്ക്കും സ്വീഡനുമിടയിൽ കടലിനടിയിലെ ഫൈബർ കേബിളിന് തകർത്തത് മാൾട്ടീസ് കപ്പലെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി. കേബിളിന്കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് മാൾട്ടയിൽ രജിസ്റ്റർ ചെയ്ത ബൾക്ക് കാരിയറിൻ്റെ ചലനങ്ങൾ സ്വീഡിഷ് സേന സൂക്ഷ്മമായി നിരീക്ഷിച്ചതായിട്ടാണ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. 0045 GMT ന് കപ്പൽ ഒപ്റ്റിക് ഫൈബർ കേബിൾ കടന്നുപോയതായാണ് പ്രാഥമിക നിഗമനം. ബൾഗേറിയൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.

മറ്റ് രണ്ട് കപ്പലുകൾക്കൊപ്പം സംഭവം നടന്ന സ്ഥലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിലുണ്ടായിരുന്ന മിഖാലിസ് സാൻ എന്ന കപ്പൽ തിരിച്ചറിഞ്ഞതായി ലാത്വിയയുടെ നാവികസേന പറഞ്ഞതായി എഎഫ്‌പി വാർത്താ ഏജൻസി അറിയിച്ചു. മിഖാലിസ് സാൻ റഷ്യയിലേക്കാണ് പോകുന്നതെന്ന് നാവിക ഗതാഗതം നിരീക്ഷിക്കുന്ന നിരവധി വെബ്‌സൈറ്റുകൾ പറഞ്ഞു. സമീപ മാസങ്ങളിൽ കടലിനടിയിലെ കേബിളുകൾ അട്ടിമറിച്ചതായി സംശയിക്കുന്നതിനെത്തുടർന്ന് ബാൾട്ടിക് കടലിന് ചുറ്റുമുള്ള രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താനല്ല ശ്രമത്തിലാണ്. പട്രോളിംഗ് കപ്പലുകളും വിമാനങ്ങളും ഉൾപ്പെടുന്ന ബാൾട്ടിക് കടലിൽ ഒരു പുതിയ നിരീക്ഷണ ദൗത്യം ആരംഭിക്കുന്നതായി നാറ്റോ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. മേഖലയിലെ സമുദ്രത്തിനടിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്ന ഏതൊരു ശ്രമത്തെയും തടയുകയാണ് ലക്ഷ്യം.

“ബാൾട്ടിക് കടലിൽ സ്വീഡനും ലാത്വിയയ്ക്കും ഇടയിലുള്ള ഒരു ഡാറ്റ കേബിളെങ്കിലും കേടായതായി സൂചനയുണ്ട്. കേബിൾ ഒരു ലാത്വിയൻ സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ്,” സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ X-ൽ പോസ്റ്റ് ചെയ്തു.
സ്വീഡിഷ് ടെറിട്ടോറിയൽ ജലത്തിൽ കുറഞ്ഞത് 50 മീറ്റർ ആഴത്തിലാണ് കേടുപാടുകൾ സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു.
കേബിൾ ലാത്വിയയുടെ സ്റ്റേറ്റ് റേഡിയോ ആൻഡ് ടെലിവിഷൻ സെൻ്ററിൻ്റേതാണ് (എൽവിആർടിസി) “ഡാറ്റ ട്രാൻസ്മിഷൻ സേവനങ്ങളിൽ തടസ്സങ്ങൾ” ഉണ്ടായതായി പ്രസ്താവനയിൽ പറഞ്ഞു.ബാൾട്ടിക് സീ കേബിളുകൾക്ക് കേടുപാടുകൾ വരുത്തിയതായി സംശയിക്കുന്ന ഈഗിൾ എസ് എന്ന കുക്ക് ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത ടാങ്കർ കഴിഞ്ഞ മാസം ഫിൻലാൻഡ് പിടിച്ചെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button