മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ലേബർ പാർട്ടിക്ക് അധികാരത്തുടർച്ചയെന്ന് സർവേ

ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് നടന്നാൽ ലേബർ പാർട്ടിക്ക് അധികാരത്തുടർച്ചയെന്ന് സർവേ. ഏകദേശം 25,000 വോട്ടുകൾക്ക് ലേബർ പാർട്ടി വിജയിക്കുമെന്ന് സ്റ്റാറ്റിസ്റ്റിഷ്യൻ @vincentmarmara നടത്തിയ സർവേ കണ്ടെത്തി. 2022 ലെ തിരഞ്ഞെടുപ്പിനുശേഷം രണ്ട് പ്രധാന പാർട്ടികൾ തമ്മിലുള്ള അന്തരം കുറയുന്നതിന്റെ സൂചനയും സർവേയിലുണ്ട് . ആ തിരഞ്ഞെടുപ്പിൽ PL 39,000 ൽ അധികം വോട്ടുകൾക്കായിരുന്നു ലേബർ പാർട്ടിയുടെ ജയം. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലേബർ നേടിയ 8,000 ൽ അധികം വോട്ടുകളേക്കാൾ മികച്ച ലീഡാണ് പ്രവചനത്തിലുള്ളത്. ലേബറിന്റെ 2022 ലെ വോട്ടർമാരിൽ വെറും 5.9% പേർ മാത്രമാണ് ഇപ്പോൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറയുന്നത്, ഫെബ്രുവരിയിൽ ഇത് ഏകദേശം 13% ആയിരുന്നു