കേരളം
മുല്ലപ്പെരിയാർ : പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി. 1886ൽ നിലവിൽ വന്ന പാട്ടക്കരാറിന്റെ സാധുതയാണ് പരിശോധിക്കുന്നത്.മാറിയ സാഹചര്യത്തിൽ ഈ കരാറിന് സാധുതയുണ്ടോ എന്ന് കോടതി പരിഗണിക്കും. ഡാമിന്റെ അവകാശം ആർക്കാണെന്ന കാര്യവും പരിശോധിക്കും.സ്വാതന്ത്ര്യത്തിന് മുമ്പുണ്ടാക്കിയ കരാറിന് നിലവിൽ സാധുതയുണ്ടോയെന്നാണ് വീണ്ടും പരിശോധിക്കുന്നത്. പാട്ടക്കരാർ സാധുവാണെന്ന് 2014ൽ കോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബർ 30ന് തമിഴ്നാടിന്റെയും കേരളത്തിന്റെയും വാദങ്ങൾ സുപ്രീംകോടതി കേൾക്കും.