വിമതരെ പിന്തുണച്ചു : യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് സുഡാൻ

ബെയ്‌റൂത്ത് : വിമതരായ അർദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോർട് ഫോഴ്‌സിനെ (ആർഎസ്എഫ്) പിന്തുണച്ചു എന്നാരോപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി സുഡാൻ സുരക്ഷാ പ്രധിരോധ കൗൺസിൽ. യുഎഇയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുയാണെന്നും അംബസഡറെ തിരിച്ചു വിളിക്കുകയാണെന്നും പ്രതിരോധ മന്ത്രി യാസീൻ ഇബ്രാഹിം പറഞ്ഞു.
2023 മുതൽ ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനിൽ സൈന്യത്തിനെതിരെ പോരാടുന്ന ആർഎസ്എഫിനെ പിന്തുണച്ചതിന് യുഎഇക്കെതിരെ അന്തരാഷ്ട്ര നീതിന്യായ കോടതിയിൽ ഫയൽ ചെയ്ത വംശഹത്യ കേസ് ഇന്നലെ തള്ളിയിരുന്നു. യുഎഇക്കെതിരെ വ്യവസ്ഥാ നടപടികൾ നടപ്പിലാക്കാൻ തങ്ങൾക്ക് അധികാരപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിച്ചത്.
മെയ് 4 മുതൽ തുടർച്ചയായി ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ പോർട്ട് സുഡാൻ അന്താരാഷ്ട്ര വിമാനത്താവളം, ഇന്ധന സംഭരണ സൗകര്യങ്ങൾ, തുറമുഖം, ജല, വൈദ്യുതി സൗകര്യങ്ങൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിലുള്ള വ്യവസ്ഥയുടെയും അടിസ്ഥാന തത്വങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്ന് എൻജിഒകൾ പറയുന്നു.