യൂറോപ്യൻ യൂണിയൻ വാർത്തകൾ
സ്ലൊവാക്യയിലെ സ്കൂളിൽ വിദ്യാർഥിയുടെ കത്തിയാക്രമണം; അധ്യാപികയും സഹപാഠിയും കൊല്ലപ്പെട്ടു
ബ്രാറ്റിസ്ലാവ : വടക്കുകിഴക്കൻ സ്ലൊവാക്യയിലെ സ്കൂളിൽ, കൗമാരക്കാരൻ സഹപാഠിയെയും അധ്യാപികയെയും കുത്തിക്കൊന്നു. വിദ്യാർഥിയുടെ ആക്രമണത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു.
51കാരിയായ അധ്യാപികയും 18കാരിയായ വിദ്യാർഥിനിയുമാണ് കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ 18 കാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ നിന്ന് 280 കിലോമീറ്റർ വടക്കുകിഴക്കായി പോളണ്ടിന്റെ അതിർത്തിക്കടുത്തുള്ള സ്പിസ്ക സ്റ്റാറ വെസ് പട്ടണത്തിലാണ് സംഭവം നടന്നത്.