മാൾട്ടാ വാർത്തകൾ
മാൾട്ടയുടെ ആകാശത്ത് വിചിത്രമായ വെളിച്ചം

മാൾട്ടയുടെ ആകാശത്ത് വിചിത്രമായ വെളിച്ചം. ഇന്ന് രാവിലെ 6 മണിയോടെ വിചിത്രമായ വെളിച്ചം നാട്ടുകാർ കണ്ടത്. ആകാശത്ത് നിശബ്ദമായി പറക്കുന്ന തിളങ്ങുന്ന ചലിക്കുന്ന ലൈറ്റുകൾ പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണുന്നത്ത്. ചിലർ അത് വിമാനമോ ഡ്രോണോ അന്താരാഷ്ട്ര ബഹിരാകാശ നിലയമോ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ദ്വീപുകൾക്ക് മുകളിൽ അപൂർവമായി പ്രത്യക്ഷപ്പെടാൻ ഉള്ള സാധ്യത ചുണ്ടി കാണിക്കുമ്പോൾ മറ്റുചിലർ ചില ഗൂഢാലോചന സിദ്ധാന്തങ്ങളും ഉയർത്തുന്നു. എന്തായാലും, അതിരാവിലെ എഴുന്നേൽറ്റവർക്ക് അത് വളരെ ഒരു ആകാശ കഴ്ച്ചയായിരുന്നു.