സ്‌പെയിനിലെ മിന്നൽ പ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 158 ആയി
സ്‌പെയിനിലെ മിന്നല്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 158 ആയി. ചൊവ്വാഴ്ചയാണ് സ്‌പെയിനെ പിടിച്ചു കുലുക്കിയ കൊടുങ്കാറ്റും മിന്നല്‍പ്രളയവും ഉണ്ടായത്. കിഴക്കന്‍ വലന്‍സിയ മേഖലയിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ 155 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വലന്‍സിയ മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ബോഡി അറിയിച്ചു. കാസ്റ്റില്ലലാ മഞ്ചയിലെയും അന്‍ഡലൂസിയയിലെയും ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അവരുടെ പ്രദേശങ്ങളില്‍ മൂന്ന് മരണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.അനവധി പേരെ ഇനിയും കണ്ടുകിട്ടാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദയവായി, വീട്ടില്‍ തന്നെ തുടരണമെന്നും അടിയന്തര സേവനങ്ങളുടെ കോളുകള്‍ പിന്തുടരണമെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഭ്യര്‍ത്ഥിച്ചു. ദേശീയ കാലാവസ്ഥാ സേവനമായ AEMET കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഡ്രോണുകളുടെ പിന്തുണയോടെയുള്ള അടിയന്തര സേവനങ്ങളും 1,200ലധികം സൈനികരുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.