അന്തർദേശീയം

ആകാശ നടത്തം കഴിഞ്ഞ് പൊളാരിസ് ടീം ഭൂമിയിൽ

ഫ്ലോറിഡ: ബഹിരാകാശത്ത് ആദ്യ സ്വകാര്യ നടത്തം (സ്പേസ് വാക്ക്) പൂർത്തിയാക്കി സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ സംഘം ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 1.07ന് ദൗത്യത്തിലെ ക്രൂ ഡ്രാഗൺ പേടകം ഫ്ലോറിഡയ്ക്ക് സമീപം മെക്സിക്കോ ഉൾക്കടലിൽ ഇറങ്ങി (സ്‌പ്ലാഷ് ഡൗൺ)​.മണിക്കൂറിൽ 11,265 കിലോമീറ്റർ വേഗതയിൽ 1,900 ഡിഗ്രി സെൽഷ്യൽ ചൂടിനെ അതിജീവിച്ചാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയത്. സ്പേസ് എക്സ് വികസിപ്പിച്ച സ്പേസ് സ്യൂട്ടിന്റെ പരീക്ഷണവും വിജയം കണ്ടു.ജറേഡ് ഐസക്‌മാൻ (അമേരിക്കൻ സംരംഭകൻ),​ സാറാ ഗില്ലിസ് (സ്പേസ് എക്സ് എൻജിനിയർ),​ സ്കോട്ട് പൊട്ടീറ്റ് (യു.എസ് എയർഫോഴ്സ് മുൻ പൈലറ്റ്), അന്ന മേനോൻ (സ്പേസ് എക്സ് എൻജിനിയർ) എന്നിവരായിരുന്നു ഈ മാസം 10ന് വിക്ഷേപിച്ച ദൗത്യത്തിലെ അംഗങ്ങൾ. കോടീശ്വരനായ ജറേഡ് ആണ് ദൗത്യത്തിന്റെ സ്പോൺസർ.

ചരിത്ര നേട്ടം

1 ജറേഡും സാറയും ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ അകലെ ബഹിരാകാശത്ത് നടന്നു. നേട്ടം സ്വന്തമാക്കിയ ആദ്യ സ്വകാര്യ വ്യക്തികൾ

2 പേടകം ഭൂമിയിൽ നിന്ന് 1,400.7 കിലോമീറ്റർ അകലെ എത്തി. 1972ൽ നാസയുടെ അപ്പോളോ മിഷന് ശേഷം മനുഷ്യൻ ഇത്രയും ദൂരമെത്തുന്നത് ആദ്യം

3 സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ലേസർ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ അടക്കം 40ലേറെ പരീക്ഷണങ്ങൾ വിജയകരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button