ചൈനീസ് എ.ഐ ഡീപ് സീക്ക് രാജ്യത്ത് വിലക്കി ദക്ഷിണ കൊറിയ

സോൾ : ചൈനീസ് എ.ഐ സംരംഭമായ ഡീപ് സീക്ക് രാജ്യത്ത് വിലക്കി ദക്ഷിണ കൊറിയ. സ്വകാര്യ വിവരങ്ങൾ ചോർത്തുമെന്ന ആശങ്കകൾ കാരണമാണ് തീരുമാനം.
ആപ് സ്റ്റോറിന്റെയും ഗൂഗ്ൾ പ്ലേസ്റ്റോറിന്റെയും പ്രാദേശിക പതിപ്പുകളിൽനിന്ന് ഡീപ് സീക്ക് നീക്കം ചെയ്തതായി ദക്ഷിണ കൊറിയയുടെ വ്യക്തിഗത വിവര സംരക്ഷണ കമീഷൻ അറിയിച്ചു.
അതേസമയം, ഇതിനകം ആപ് ഡൗൺലോഡ് ചെയ്ത ഉപയോക്താക്കളെ നടപടി ബാധിക്കില്ല. ആപ്ലിക്കേഷൻ ഒഴിവാക്കാനും അല്ലെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ വ്യക്തിഗത വിവരങ്ങൾ നൽകാതിരിക്കാനും ഉപയോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
12 ലക്ഷം സ്മാർട്ട്ഫോൺ ഉപയോക്താക്കളാണ് ദക്ഷിണ കൊറിയയിൽ ഡീപ് സീക്ക് ഉപയോഗിക്കുന്നത്.