ചെന്നൈ വിമാനത്താവളത്തില്‍ അതിസാഹസിക ലാന്‍ഡിങ് ശ്രമം നടത്തിയത് ഇൻഡിഗോ വിമാനം തന്നെയെന്ന് സ്ഥിരീകരണം
ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യാതെ പറന്നുയർന്നത് ഇൻഡിഗോ വിമാനം തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഭയപ്പെടുത്തുന്ന രീതിയിലുള്ള ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേസമയം, ഇക്കാര്യത്തിൽ അധികൃതർ വിശദീകരണം നൽകിയിരുന്നില്ല. എന്നാൽ, ഇൻഡിഗോ എയർലൈൻസ് താനെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
ലാൻഡ് ചെയ്യാതെ പറന്നുയർന്നത് ഇൻഡിഗോയുടെ മുംബൈ-ചെന്നൈ വിമാനമാണ്. ഇത് പ്രോട്ടോക്കോൾ പാലിച്ച് പൈലറ്റെടുത്ത തീരുമാനമാണെന്ന് അറിയിച്ച ഇൻഡിഗോ കമ്പനി, ഗോ റൗണ്ട് എന്ന രീതി അവലംബിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി.
ഇത് സുരക്ഷത ലാൻഡിങ് സാധ്യമല്ലെന്ന് ഉറപ്പായപ്പോൾ സ്വാഭാവികമായും എടുത്ത തീരുമാനമാണെന്നും, ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇൻഡിഗോ പൈലറ്റുമാർ പ്രാപ്തതരാണെന്നും അറിയിച്ച കമ്പനി, ഇൻഡിഗോയ്ക്ക് പ്രധാനം യാത്രക്കാരുടെ സുരക്ഷിതത്വമാണെന്നും അറിയിച്ചു.