അന്തർദേശീയം

വിമാനത്തിൽ നിന്നുളള ഭക്ഷണത്തിൽ പാമ്പിന്റെ തല


അങ്കാര: തുര്‍ക്കിയിലെ അങ്കാറയില്‍നിന്ന് ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് പുറപ്പെട്ട വിമാനത്തില്‍ വിളമ്ബിയ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ പാമ്ബിന്റെ തല കണ്ടെത്തി.
തുര്‍ക്കി ആസ്ഥാനമായുള്ള സണ്‍എക്സ്‌പ്രസ് വിമാനത്തിലാണ് സംഭവം. പച്ചക്കറികള്‍ക്കിടയിലാണ് പാമ്ബിന്‍തല കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഭക്ഷ്യ വിതരണക്കാരനുമായുള്ള കരാര്‍ താത്ക്കാലികമായി നിര്‍ത്തിയതായും അന്വേഷണം ആരംഭിച്ചതായും വിമാന കമ്ബനി അധികൃതര്‍ അറിയിച്ചു.

‘എയര്‍ലൈന്‍ രംഗത്ത് 30 വര്‍ഷത്തിലധികം അനുഭവ പരിചയമുള്ളതിനാല്‍ ഞങ്ങളുടെ വിമാനത്തില്‍ അതിഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതാണ്. ഞങ്ങളുടെ അതിഥികള്‍ക്കും ജീവനക്കാര്‍ക്കും സുഖകരവും സുരക്ഷിതവുമായ അനുഭവം നല്‍കുന്നതിനാണ് മുന്‍ഗണന. വിമാനത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. – സണ്‍എക്സ്‌പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, ഭക്ഷണ വിതരണത്തിന് കരാര്‍ എടുത്ത കമ്ബനി സാന്‍കാക്ക് സംഭവം നിഷേധിച്ചു. ഭക്ഷണമെല്ലാം 280 ഡിഗ്രി സെല്‍ഷ്യസില്‍ പാകം ചെയ്യുന്നതാണെന്നും നല്ലതുപോലെ വേകാത്ത പാമ്ബിന്റെ തല പിന്നീട് ചേര്‍ത്തതായിരിക്കാമെന്നും ഇവര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button