മാൾട്ടാ വാർത്തകൾ
സ്ലീമയിൽ വൃത്താകൃതിയിലുള്ള വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ച് സ്ലീമ ലോക്കൽ കൗൺസിൽ

സ്ലീമയിൽ വൃത്താകൃതിയിലുള്ള വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ച് സ്ലീമ ലോക്കൽ കൗൺസിൽ. ടോറി കളിസ്ഥലം, ബെൽവെഡെരെ, ക്വി-സി-സാന കടൽത്തീരം എന്നിവടങ്ങളിലാണ് പുതിയ വൃത്താകൃതിയിലുള്ള വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ചത്ത്. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് ബെഞ്ചുകൾക്കുള്ള ധനസഹായം.
“നമ്മുടെ പ്രദേശത്തുടനീളമുള്ള പൊതു തുറസ്സായ സ്ഥലങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിശ്രമത്തിനും കമ്മ്യൂണിറ്റി ഉപയോഗത്തിനും കൂടുതൽ സ്ഥലങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള കൗൺസിലിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ആധുനികവും മനോഹരമായി രൂപകൽപ്പന ചെയ്തതുമായ ഈ ബെഞ്ചുകൾ,” കൗൺസിൽ പറഞ്ഞു. “സ്ലീമയെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റുന്നതിന് കമ്പിനികൾ നൽകിയ സംഭാവനയ്ക്ക് ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു,” കൗൺസിൽ പറഞ്ഞു.