ദേശീയം

മൊ​ഹാ​ലി​യി​ൽ ആ​റു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു; അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ 11-ഓ​ളം പേ​ര്‍ കു​ടു​ങ്ങി​ കിടക്കുന്നു

മൊ​ഹാ​ലി : പ​ഞ്ചാ​ബി​ൽ ആ​റു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. മൊ​ഹാ​ലി ജി​ല്ല​യി​ലെ സൊ​ഹാ​ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ എ​ത്ര​പേ​രാ​ണ് കു​ടു​ങ്ങി​യി​ട്ടു​ള്ള​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മൊ​ഹാ​ലി എ​സ്.​എ​സ്.​പി. ദീ​പ​ക് പ​രീ​ഖ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

എ​ത്ര​യും​പെ​ട്ടെ​ന്ന് അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍​മാ​ത്ര​മേ ഉ​ള്ളി​ല്‍ എ​ത്ര​പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ട് എ​ന്ന് അ​റി​യാ​ന്‍ ക​ഴി​യൂ. ഉ​ള്ളി​ല്‍ 11-ഓ​ളം പേ​ര്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

സ്ഥ​ല​ത്ത് മൂ​ന്ന് ജെ​സി​ബി​ക​ളും ഒ​രു അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നും ദീ​പ​ക് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ന​ട​ന്ന​തെ​ന്നും ആ​രു​ടേ​യും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​വ​രു​തേ എ​ന്നാ​ണ് പ്രാ​ര്‍​ത്ഥ​ന​യെ​ന്നും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്‍ എ​ക്‌​സി​ല്‍ കു​റി​ച്ചു. ‘സ​ഹി​ബ്‌​സാ​ദാ അ​ജി​ത് സിം​ഗ് ന​ഗ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം സ്ഥ​ല​ത്തു​ണ്ട്. അ​വ​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്,’ മു​ഖ്യ​മ​ന്ത്രി എ​ക്‌​സി​ല്‍ കു​റി​ച്ചു.

കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ഴാ​ന്‍ ഇ​ട​യാ​യ അ​പ​ക​ട​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​വ​ര്‍ ആ​രാ​ണെ​ങ്കി​ലും അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കും. ഇ​പ്പോ​ള്‍ സ്ഥ​ല​ത്തു​ള്ള പ്ര​ദേ​ശ​വാ​സി​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​ക​ര്‍​ന്നു​വീ​ണ കെ​ട്ടി​ട​ത്തി​ന​ടു​ത്തു​ള്ള ബേ​സ്‌​മെ​ന്‍റി​ലെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ഈ ​കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button