കേസ് ജയിച്ചതിൻറെ ആഘോഷത്തിനിടെ ആഡംബരനൗക മുങ്ങൽ : അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു
ആഡംബര നൗക മുങ്ങി കാണാതായ ആറ് പേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിസിലി തീരത്ത് കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ ആഡംബര നൗക പലേര്‍മോയ്ക്ക് സമീപമുള്ള പോര്‍ട്ടിസെല്ലോ എന്ന മത്സ്യബന്ധന ഗ്രാമത്തിനടുത്ത് മുങ്ങിയത്. യുകെയിലെ ശതകോടീശ്വരനും സാങ്കേതിക സംരംഭകനുമായ മൈക്ക് ലിഞ്ചിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് 56 മീറ്റര്‍ വലുപ്പമുള്ള ബയേസിയന്‍ യാച്ച്. 2011ല്‍ ഓട്ടോണമി കോര്‍പ്പറേഷന്‍ ഹ്യൂലറ്റ്പാക്കാര്‍ഡിന് വിറ്റതുമായി ബന്ധപ്പെട്ട വഞ്ചനാക്കുറ്റങ്ങളില്‍ ലിഞ്ചിനെ കുറ്റവിമുക്തനാക്കിയത് ആഘോഷിക്കാന്‍ ഒത്തുകൂടിയ 10 ജീവനക്കാരും 12 യാത്രക്കാരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ പെട്ടവരുടെ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സിസിലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ സാല്‍വറ്റോര്‍ കോസിന സ്ഥിരീകരിച്ചു. ഒരാളുടെ മൃതദേഹം തിരിച്ചറിയാത്തതിനാല്‍ കരയിലേക്ക് എത്തിച്ചിട്ടി . 15 പേര് സുരക്ഷിതരാണ്. കപ്പലിന്റെ ഷെഫ് റെക്കല്‍ഡോ തോമസിന്റെ
മൃതദേഹം കപ്പല്‍ മുങ്ങിയതിന് തൊട്ടുപിന്നാലെ കണ്ടെത്തിയിരുന്നു. മറ്റ് ആറ് പേര്‍ ലിഞ്ച്, അദ്ദേഹത്തിന്റെ മകള്‍ ഹന്ന, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ജോനാഥന്‍ ബ്ലൂമര്‍, ഭാര്യ ജൂഡി, അഭിഭാഷകന്‍ ക്രിസ് മോര്‍വില്ലോ, ഭാര്യ നെഡ എന്നിവരുടെ വിവരങ്ങളാണ് ലഭ്യമാകാതെ പോയത്. വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും ഹളിന്റെ ആഴവും സ്ഥാനവും തെരച്ചില്‍ സങ്കീര്‍ണമാക്കി. ഹള്‍ തകര്‍ത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏകദേശം 50 മീറ്റര്‍ താഴെ കടല്‍ത്തീരത്തേക്ക് മുങ്ങിയ നൗക ഏറെക്കുറെ കേടുകൂടാതെയിരിക്കുകയാണെന്നാണ് കരുതുന്നത്.