കൊല്ലപ്പെടുന്നതിന് മുമ്പ് കൈവെട്ടിമാറ്റി; രക്തസ്രാവം ഉണ്ടായി, യഹ്യ സിന്‍വറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ജെറുസലേം : ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തലയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ച് മാറ്റിയെന്നും രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ വെടിയേറ്റ് മരിക്കുന്നതിനിടയില്‍ മറ്റ് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
61 കാരനായ ഹമാസ് തലവനെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വിരല്‍ മുറിച്ച് പരിശോധനയ്ക്ക് അയച്ചു. തലയില്‍ വെടിയേറ്റാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 17 വ്യാഴാഴ്ചയാണ് ഇസ്രയേല്‍ സൈന്യം ഹമാസ് നേതാവിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവിടുന്നത്. 1200ലധികം പേര്‍ കൊല്ലപ്പെടുന്നതിന് കാരണമായ ഇസ്രയേല്‍ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു യഹ്യ.
യഹ്യ സിന്‍വര്‍ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പുള്ള നിമിഷങ്ങളുടെ വിഡിയോ ഇസ്രയേല്‍ സൈന്യം പുറത്തു വിട്ടിരുന്നു. തനിക്ക് നേരെ പറന്നു വന്ന ഡ്രോണിന് നേരെ സോഫയില്‍ അവശനായിരിക്കുന്ന ഇയാള്‍ വടിയെറിയുന്നതും വിഡിയോയില്‍ കാണാമായിരുന്നു.