കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐ തേരോട്ടത്തിൽ കടപുഴക്കി യുഡിഎസ്എഫ്

കൊച്ചി : കലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. സര്‍വകലാശാലക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന 202 കോളജുകളില്‍ 127 കോളജുകള്‍ എസ്എഫ്‌ഐ വിജയിച്ചു. 35 കോളജുകള്‍ തിരിച്ചുപിടിച്ചു.
തൃശൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 32 കോളജുകളില്‍ 30 കോളജുകളിലും എസ്എഫ്‌ഐ ഉജ്വല വിജയം നേടി. നേരത്തെ പത്തു കോളജുകള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 32 കോളജുകളില്‍ 25 കോളജുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. രക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെ കലാലയം മണ്ണാര്‍ക്കാട് എംഇഎസ് കോളജ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം എംഎസ്എഫില്‍ നിന്നും തിരിച്ചുപിടിച്ചു.
മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 73 കോളേജുകളില്‍ 30 കോളജുകള്‍ എസ്എഫ്‌ഐ വിജയിച്ചു. കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 49 കോളജുകളില്‍ 31 കോളജുകള്‍ എസ്എഫ്‌ഐ നേടി. എതിരില്ലാതെ 12 കോളജുകളില്‍ എസ്എഫ്‌ഐ വിജയിച്ചിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് എന്നിവ കെഎസ്‌യുവില്‍ നിന്നും കുന്നമംഗലം എസ്എന്‍ഇഎസ്, ഗവ. കോളജ് കുന്ദമംഗലം, ഗവ. കോളജ് കോടഞ്ചേരി, സിഎസ്‌ഐ വിമന്‍സ് കോളജ് ചോമ്പാല, ഗവ. കോളജ് കൊടുവള്ളി എന്നീ കോളജുകള്‍ യുഡിഎസ്എഫില്‍ നിന്നും തിരിച്ചുപിടിച്ചു. ഗവ ആര്‍ട്‌സ് കോളജ്മീഞ്ചന്ത, ഗവ കോളജ് കൊയിലാണ്ടി ഉള്‍പ്പടെ കോഴിക്കോട് ജില്ലയിലെ 12ഗവ കോളജില്‍ 11ലും എസ്എഫ്‌ഐ വിജയിച്ചു.വയനാട് ജില്ലയില്‍ 16ല്‍ 11 കോളജുകള്‍ എസ്എഫ്‌ഐ വിജയിച്ചു.