അന്തർദേശീയം
പുതുവത്സരാഘോഷത്തിനിടെ സ്വിസ് റിസോര്‍ട്ടില്‍ സ്ഫോടനം; നിരവധി പേര് കൊല്ലപ്പെട്ടു

ബേണ്‍ : പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലന്‍ഡില്‍ വന്‍ സ്ഫോടനം. റിസോര്‍ട്ട് നഗരം എന്നറിയിപ്പെടുന്ന ക്രാന്‍സ്മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോര്‍ട്ടിലെ ബാറിലാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്ഫോടനം. പൊട്ടിത്തെറിയില്‍ നിരവധി പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പുതുവര്‍ഷ ആഘോഷങ്ങള്‍ തുടരുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്ഫോടനം നടക്കുമ്പോള്‍ നൂറിലധികം പേര് ബാറില്‍ ഉണ്ടായിരുന്നു എന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



