മധ്യ ലണ്ടനിൽ ബസ് നടപ്പാതയിലേക്ക് മറിഞ്ഞ് പതിനേഴു പേർക്ക് പരിക്ക്

ലണ്ടൻ : മധ്യ ലണ്ടനിൽ ബസ് നടപ്പാതയിലേക്ക് മറിഞ്ഞ് പതിനേഴു പേർക്ക് പരിക്ക്. വെസ്റ്റ്മിൻസ്റ്ററിൽ നിന്ന് ഹാംപ്സ്റ്റെഡ് ഹീത്തിലേക്ക് പോവുകയായിരുന്ന റൂട്ട് 24 ബസാണ് മറിഞ്ഞത്ത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 08:20 BST ന് വിക്ടോറിയ സ്റ്റേഷന് സമീപമുള്ള വിക്ടോറിയ സ്ട്രീറ്റിലാണ് അപകടം നടന്നത്. ബസിന്റെ മുൻഭാഗത്തെ വിൻഡ്‌സ്‌ക്രീൻ തകർന്നു.
അപകടത്തെത്തുടർന്ന് എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങളെ ഉപയോഗപ്പെടുത്തി ബസ് ഡ്രൈവർ ഉൾപ്പെടെ പതിനഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി. ബസിൽ 17 യാത്രക്കാരാണ് ഉണ്ടായിരുന്നത്ത്. ആർക്കും ഗുരുതര പരിക്കുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
അല്ലിംഗ്ടൺ സ്ട്രീറ്റിൽ ഡീസൽ പടർന്നതിനാൽ പോലീസ് പ്രദേശത്ത് പുകവലി നിരോധിച്ചു. പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് തുടരുന്നു, സാക്ഷികളോട് സേനയുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.