മാൾട്ടാ വാർത്തകൾ
മാർസസ്കലയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് വാഹനങ്ങൾ കത്തിനശിച്ചു

മാർസസ്കലയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് വാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ പ്രൊട്ടക്ഷൻ വകുപ്പിലെ അഗ്നിശമന സേനാംഗങ്ങൾ രാത്രി വൈകിയോടെ തീ അണച്ചു. വേഗത്തിൽ വാഹനങ്ങൾക്കിടയിൽ പടർന്ന തീ
നിയന്ത്രണവിധേയമാക്കാൻ രക്ഷാപ്രവർത്തകർ അക്ഷീണം പ്രയത്നിക്കുന്നത് സിവിൽ പ്രൊട്ടക്ഷൻ പങ്കിട്ട ദൃശ്യങ്ങളിൽ കാണാം.
പോലീസും മേറ്റർ ഡെയ് മെഡിക്കൽ സംഘവും സ്ഥലത്തുണ്ടായിരുന്നു, ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.