മാർസയിൽ യാചിന ഏഴ് പേർക്ക് ഒരുമാസം തടവ്

തെരുവുകളിൽ അലഞ്ഞുതിരിയുകയും യാചിക്കുകയും ചെയ്തത ആറ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഒരു മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ജേസൺ മിഫ്‌സുദ്, ഇസ്മായിൽ ഫാറൂഖ്, സാഹിൽ ഫൈസൽ ഇബ്രാഹിം, യൂസുഫ് ഹുസൈൻ അബ്ദിറഹ്മാൻ, റോഡറിക് ബ്രിൻകാറ്റ്, അലി അഹമ്മദ്, ക്ലേഡിയാൻ കാസർ എന്നിവരെയാണ് ശിക്ഷിച്ചത്. സെപ്റ്റംബർ 10 ന് മാർസയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അലസ ജീവിതം നയിക്കുകയും പണം ആവശ്യപ്പെട്ട് ആളുകളെ ശല്യപ്പെടുത്തുകയും ചെയ്ത കുറ്റങ്ങൾ അവർക്കെതിരെ കോടതിയിൽ ചുമത്തിയത്.
സഹായം നൽകുന്നതിന് ഉദ്ദേശിച്ചുള്ള ഒരു മേൽനോട്ട ഉത്തരവിന് കീഴിൽ അവരെ ഉൾപ്പെടുത്താൻ കഴിയില്ലന്നും അവർക്കെതിരെ ചുമത്തിയ നിയമപരമായ വകുപ്പ് ആറ് മാസമോ അതിൽ കൂടുതലോ തടവിന് മാത്രമേ ബാധകമാകൂയെന്നും അതിനാൽ സാഹചര്യം പുനഃപരിശോധിക്കാൻ കഴിയുന്ന തരത്തിൽ വിധി നീതിന്യായ മന്ത്രിക്കും നിയമ കമ്മീഷണർക്കും കൈമാറണമെന്നും മജിസ്‌ട്രേറ്റ് മോണിക്ക വെല്ല വിധിനായതിൽ പറഞ്ഞു. ഇൻസ്പെക്ടർമാരായ ഗബ്രിയ ഗാട്ടും മാത്യു അറ്റാർഡും ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ.