യുഎസ് ഷട്ട്ഡൗണിന് വിരാമം; ധനാനുമതി ബിൽ സെനറ്റിൽ പാസായി

വഷിങ്ടൺ ഡിസി : അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിക്കുന്നു. അമേരിക്കയിൽ ധനാനുമതി ബിൽ സെനറ്റിൽ പാസായി. 60-40 വോട്ടിനാണ് ബില്ലിന്റെ അന്തിമരൂപം പാസായത്. ബില്ലിന് ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരം നേടേണ്ടതുണ്ട്. ബുധനാഴ്ചയാണ് ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് തുടർന്ന് പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമായി മാറും.
സെനറ്റില്‍ ഒത്തുതീര്‍പ്പായതോടെയാണ് അടച്ചുപൂട്ടല്‍ അവസാനിക്കുന്നത്. ജനുവരി 31 വരെ ധനവിനിയോഗത്തിന് അനുമതിയായി. ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോഴില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഉടനുണ്ടാകും.
ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ രാജ്യത്തെ പലമേഖലകളെയും ബാധിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു. സ്തംഭനാവസ്ഥ ഉടന്‍ അവസാനിക്കുമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



