സ്വാതന്ത്ര്യദിനം : വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി, യാത്രക്കാര്‍ നേരത്തെ എത്തണം

കൊച്ചി : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിമാനത്താവളങ്ങളില്‍ അടക്കം സുരക്ഷ ശക്തമാക്കി. വിമാനത്താവളങ്ങളില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ പതിവിലും നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കര്‍ശനമായി പരിശോധിക്കുന്നതിന് ഒപ്പം തന്നെ വിമാനത്താവളത്തില്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള മുന്‍കരുതലായാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. കൊച്ചി വിമാനത്താവളം ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ പതിവിലും നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. യാത്രക്കാരെയും ഒപ്പം ബാഗേജുകളും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
സാധാരണ പരിശോധനകള്‍ക്കു പുറമേ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ലാഡര്‍ പോയിന്റില്‍ യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. ഇത്തരം പരിശോധനകള്‍ നടത്തണമെങ്കില്‍ കൂടുതല്‍ സമയം വേണം. ഇക്കാരണത്താല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിര്‍ദേശ പ്രകാരമാണ് കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്.