ദേശീയം

തുടരുന്ന പാക് പ്രകോപനം : വിമാന സർവീസുകൾ റദ്ദാക്കി ഇൻഡി​ഗോ, എയർ ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയിലെ ഇൻഡ‍ി​ഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി. ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പാകിസ്ഥാൻ വീണ്ടും നടത്തിയിരുന്നു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.

ജമ്മു, അമൃത്സർ, ചണ്ഡീ​ഗഢ്, ലേ, ശ്രീന​ഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുർ, അമൃത്സർ, ബുജ്, ജാംന​ഗർ, ചണ്ഡീ​ഗഢ്, രാജ്കോട്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.

സ്ഥിതി​ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങൾ റദ്ദാക്കുന്നതെന്നും ഇൻഡി​ഗോ അറിയിച്ചു. സർവീസുകൾ സംബന്ധിച്ച അപ്ഡേറ്റുകൾ യാത്രക്കാർക്കു ലഭ്യമാക്കുമെന്നും എയർ ഇന്ത്യയും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button