അന്തർദേശീയം

ദുബായ് ലോട്ടറിയുടെ രണ്ടാമത് നറുക്കെടുപ്പ് ഇന്ന്

ദുബായ് : യുഎഇ ലോട്ടറിയുടെ രണ്ടാമത്തെ നറുക്കെടുപ്പ് ഇന്ന് ഡിസംബര്‍ 28ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 14-ന് നടന്ന ആദ്യ നറുക്കെടുപ്പില്‍ ജാക്ക്‌പോട്ട് സമ്മാനം ആര്‍ക്കും ലഭിച്ചില്ലെങ്കിലും ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം 11 പേര്‍ക്ക് ലഭിച്ചതായും ലോട്ടറി ഓപ്പറേറ്റര്‍ വെളിപ്പെടുത്തി. ആദ്യ യുഎഇ ലോട്ടറി നറുക്കെടുപ്പിന്റെ ആവേശം ഇതോടെ വലിയ തോതില്‍ ഉയര്‍ന്നതായും യുഎഇ ലോട്ടറി നടത്തുന്ന ദി ഗെയിമിന്റെ പ്രതിനിധി അറിയിച്ചു. ആദ്യ നറുക്കെടുപ്പില്‍ ചെറുതും വലുതുമായ സമ്മാനങ്ങള്‍ സ്വന്തമാക്കിയ 29,000-ത്തിലധികം വിജയികളെ ഇതിനകം സ്ഥിരീകരിച്ചതായും അധികൃതർ വ്യക്തമാക്കി.ഡിസംബര്‍ 28-ന് നടക്കുന്ന രണ്ടാമത്തെ നറുക്കെടുപ്പിന് ‘ഇതിലും വലിയ പങ്കാളിത്തം’ ഉണ്ടാവുമെന്നാണ് ഓപ്പറേറ്ററുടെ പ്രതീക്ഷ. ആദ്യ നറുക്കെടുപ്പില്‍ ലക്കി ഡേ ജാക്ക്പോട്ടായ 10 കോടി ദിര്‍ഹത്തിനും രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹത്തിനും അവകാശികള്‍ ഉണ്ടായിരുന്നില്ല. ലോട്ടറികളില്‍ 6 ദിവസ നമ്പറുകളും 1 മാസ നമ്പറും പൊരുത്തപ്പെടുന്നവര്‍ക്കാണ് ജാക്ക് പോട്ട് അടിക്കുക.

‘നറുക്കെടുപ്പില്‍ വിജിയകളായവരെ ഓപ്പറേറ്റര്‍ പ്രതിനിധി നേരിട്ട് വിളിച്ച് അറിയിക്കുകയും ഒരു പ്രത്യേത ചടങ്ങില്‍ വച്ച് സമ്മാനം സ്വീകരിക്കാന്‍ അവരെ ക്ഷണിക്കുകയും ചെയ്യും. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ചാനലുകളില്‍ വിജയികളെ പ്രഖ്യാപിക്കും. ലളിതമായ നടപടിക്രമങ്ങളിലൂടെ സമ്മാനത്തുക വിജയികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. വിജയികളെ കണ്ടെത്തുന്ന മുറയ്ക്ക് ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ ഈ നടപടി നീണ്ടുനില്‍ക്കാമെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇ ലോട്ടറി 10 കോടി ദിര്‍ഹത്തിന്റെ ജാക്ക്പോട്ടിനും 10 ലക്ഷം ദിര്‍ഹമിന്റെ രണ്ടാം സമ്മാനത്തിനും പുറമെ, 100 മുതല്‍ ഒരു ലക്ഷം വരെ ദിര്‍ഹമിന്റെ നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനു പുറമെ, ഏഴ് ലക്കി ചാന്‍സ് ഐഡികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. ജാക്ക്‌പോട്ട് അടിക്കാനുള്ള സാധ്യത 8,835,372 ല്‍ ഒന്ന് ആണെങ്കിലും വലിയ താല്‍പര്യത്തോടെയും പ്രതീക്ഷയോടെയുമാണ് ആളുകള്‍ ഇതിനെ നോക്കിക്കാണുന്നത്. ആദ്യ നറുക്കെടുപ്പ് ‘സമ്പൂര്‍ണ സുതാര്യതയോടെയും സമഗ്രതയോടെയും’ നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് അധികൃതര്‍.

യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ഒരേയൊരു ലോട്ടറി കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കുന്നതിന് മുമ്പ്, ഒന്നിലധികം ഗെയിമിംഗ്, ലോട്ടറി കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ യുഎഇയില്‍ മൂന്ന് ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമേ ലോട്ടറിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button