കേരളം
കണ്ണൂരിൽ ടെംപോ ട്രാവലറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍ : ടെംപോ ട്രാവലറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ കാരമല സ്വദേശി ആല്‍ബര്‍ട്ടാണ് (20) മരിച്ചത്. ഇന്നലെ ചിറ്റാരിക്കാല്‍-ചെറുപുഴ റോഡിലെ നയര പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.
ട്രാവലര്‍ പെട്രോള്‍ പമ്പിലേക്ക് തിരിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന സ്കൂട്ടര്‍ ട്രാവലറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം ട്രാവലറിനടിയിലേക്ക് പോയി. ഗുരുതരമായി പരിക്കേറ്റ ആല്‍ബര്‍ട്ടിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.