അന്തർദേശീയംകേരളം

വിമാനം വൈകലിനും റദ്ദാക്കലിനും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം : സൗദി സിവിൽ ഏവിയേഷൻ

റിയാദ് : വിമാനം വൈകലിനും റദ്ദാക്കലിനും ഇന്ത്യൻ കമ്പനികൾക്ക് സൗദിയിൽ തിരിച്ചടി. വൈകിയാലും റദ്ദാക്കിയാലും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും. സൗദി സിവിൽ ഏവിയേഷൻ നിയമമാണ് പ്രവാസികൾക്ക് തുണയായത്. ഇതിലൂടെ എയർഇന്ത്യ എക്സ്പ്രസിൽ നിന്നടക്കം നഷ്ടപരിഹാരം വാങ്ങുന്നവർ വർധിച്ചു. വിമാന ടിക്കറ്റ് നിരക്ക് റീഫണ്ടിന് പുറമെ ഒന്നര ഇരട്ടിയോളം വരെ നഷ്ടപരിഹാരവും ലഭിക്കുന്നു. നിരവധി മലയാളികളും സൗദിയിലെ നിയമം ഉപയോഗിച്ച് നഷ്ടപരിഹാരം നേടി. വിമാനം ഭക്ഷണവും ഹോട്ടലും നൽകിയാൽ പോലും വൈകലിന് നഷ്ടപരിഹാരമുണ്ട്. വിമാനം റദ്ദാക്കിയതിന് ഒരാൾക്ക് എയർലൈൻ കൊടുക്കേണ്ടി വന്നത് 18,084 രൂപയാണ്.

സൗദിയിലേക്കും തിരിച്ചുമുള്ള വിമാനം വൈകലിനും റദ്ദാക്കലിനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ റിയാദിലെ പ്രവാസി വെൽഫെയർ സഹായിക്കും. ഇതിനായി പ്രവാസികൾക്കായി ഹെൽപ്‌ഡെസ്‌കും സംഘടന രൂപീകരിച്ചു. കേരളത്തിലേക്കുള്ള വിമാനം റദ്ദാക്കുന്നതും വൈകുന്നതും ഇന്ത്യൻ വിമാനക്കമ്പനികളുടെ ശീലമാണ്. സൗദി നിയമമനുസരിച്ച് സൗദിയിൽ ലാന്റ് ചെയ്യുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളും നഷ്ടപരിഹാരം നൽകിയിരിക്കണം. ഇതിനായി പ്രവാസികളെ സഹായിക്കാനാണ് റിയാദിലെ പ്രവാസി വെൽഫെയർ ഹെൽപ്ഡസ്‌ക് ഒരുക്കിയത്. പ്രവാസികൾക്ക് +966 581586662, +966 500632817, +91 8744837339 എന്നീ നമ്പറുകളിൽ വാട്ട്‌സ്അപ്പ് വഴി ബന്ധപ്പെടാം.

ടിക്കറ്റെടുത്ത് 60 ദിവസം മുതൽ എപ്പോൾ വിമാനം റദ്ദാക്കിയാലും നഷ്ടപരിഹാരമുണ്ട്. ഫലത്തിൽ വിമാന യാത്രയുടെ ഭാഗമായി സമയ നഷ്ടം, ധനനഷ്ടം, ലഗേജ് വൈകലും നഷ്ടപ്പെടലും, വിമാനം മറ്റു വിമാനത്താവളങ്ങളിൽ ലാന്റ് ചെയ്യൽ തുടങ്ങി സൗദി നിയമം യാത്രക്കാർക്ക് നൽകുന്ന വില ഏറെയാണ്. വൈകിയെത്തുന്ന വിമാനത്തിലെത്തുന്ന എല്ലാവർക്കും ഇതുപോലെ നഷ്ടപരിഹാരം ലഭിക്കും. സൗദിയിലെത്തുന്ന എല്ലാ വിമാനങ്ങൾക്കും ഇത് ബാധകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button