ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ

റിയാദ് : രാജ്യത്ത് ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. ഇത് സംബന്ധിച്ച പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ തീരുമാനം ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാണ്.
മുൻപ് രാജ്യത്ത് ആശ്രിത വിസയിൽ എത്തുന്നവർ ജോലി ചെയ്യുന്നത് നിയമവിരുദ്ധമായിരുന്നു. എന്നാൽ വർധിച്ച് വരുന്ന തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ആശ്രിത വിസയിൽ ഉള്ളവർക്ക് ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.
വിദേശത്ത് നിന്ന് ഒരാളെ പുതിയതായി നിയമിക്കുന്നത് വഴി കമ്പനികൾക്ക് വലിയ ചെലവാണ് ഉണ്ടാകുന്നത്. അത് ഒഴിവാക്കാൻ പുതിയ നീക്കം സഹായിക്കും. പുതിയ നിയമത്തിലൂടെ ഓരോ കുടുംബത്തിന്റെയും വരുമാനം വർധിക്കുകയും ജീവിത നിലവാരം ഉയരുകയും ചെയ്യും.
ആശ്രിത വിസയിൽ കഴിയുന്ന ഭർത്താവ്, ഭാര്യ, ജോലി ചെയ്യുന്ന സ്ത്രീയുടെ അച്ഛൻ എന്നിവർക്കാണ് ഈ നിയമത്തിലൂടെ ജോലി ചെയ്യാൻ അനുമതി. എന്നാൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയന്ത്രണമേർപ്പെടുത്തിയ മേഖലകളിൽ ജോലി ചെയ്യാൻ ഇവർക്ക് അനുമതിയില്ല. അടുത്ത മാസം മുതലായിരിക്കും നിയമം നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.