യൂറോപ്യൻ യൂണിയൻ വാർത്തകൾ

ച​രി​ത്ര​ വ​നി​ത​യാ​യി സാ​റാ മു​ല്ലാ​ലി; ചർച്ച് ഓഫ് ഇംഗ്ലണ്ടിന് വനിത ആർച് ബിഷപ്

കാ​ന്റ​ർ​ബ​റി : 1400 വ​ർ​ഷ​ത്തി​നി​ടെ, ആ​ദ്യ​മാ​യി ച​ർ​ച്ച് ഓ​ഫ് ഇം​ഗ്ല​ണ്ടി​ന് വ​നി​ത ആ​ർ​ച് ബി​ഷ​പ്. സാ​റാ മു​ല്ലാ​ലി എ​ന്ന 63കാ​രി​ക്കാ​ണ് ച​രി​ത്ര നി​യോ​ഗം. വെ​ള്ളി​യാ​ഴ്ച ഇം​ഗ്ല​ണ്ടി​ലെ കാ​ന്റ​ർ​ബ​റി ച​ർ​ച്ചി​ന്റെ ആ​ർ​ച് ബി​ഷ​പ്പാ​യി അ​വ​ർ ചു​മ​ത​ല​യേ​റ്റു.

2018 മു​ത​ൽ ല​ണ്ട​ൻ ബി​ഷ​പ്പാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു സാ​റ. ബി​ഷ​പ്പാ​യി​രി​ക്കെ, സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ച്ച​ത​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച പു​രോ​ഹി​ത​യാ​ണ് സാ​റ. അ​തു​കൊ​ണ്ടു​ത​ന്നെ, സാ​റ​യു​ടെ ആ​ർ​ച് ബി​ഷ​പ് പ​ദ​വി എ​ട്ട​ര​ക്കോ​ടി​യോ​ളം വ​രു​ന്ന ആം​ഗ്ലി​ക്ക​ൻ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ചി​ല മു​റു​മു​റു​പ്പു​ക​ൾ​ക്കും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​​ടെ 106ാമ​ത് ആ​ർ​ച് ബി​ഷ​പ്പാ​ണ് സാ​റ മു​ല്ലാ​ലി. 11 വ​ർ​ഷം മു​മ്പ് സ​ഭ കൈ​ക്കൊ​ണ്ട നി​യ​മ​ഭേ​ദ​ഗ​തി​യാ​ണ് സാ​റ​ക്ക് ആ​ർ​ച് ബി​ഷ​പ് പ​ദ​വി സാ​ധ്യ​മാ​ക്കി​യ​ത്. ഇം​ഗ്ല​ണ്ടി​ൽ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് സ​ർ​വി​സി​ൽ ന​ഴ്സാ​യി​രു​ന്ന മു​ല്ലാ​ലി 2006ൽ ​ആ​ണ് പു​രോ​ഹി​ത​യാ​യ​ത്. 2012ൽ ​സാ​ലി​സ്ബ​റി ക​ത്തീ​ഡ്ര​ലി​ൽ കാ​ന​ൻ ട്ര​ഷ​റ​റാ​യി; മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം ബി​ഷ​പ് പ​ദ​വി​യി​ലെ​ത്തി.

2018ൽ, ​ഇം​ഗ്ല​ണ്ടി​ലെ ആ​ദ്യ​വ​നി​ത ബി​ഷ​പ്പാ​യ സാ​റ, സ​ഭ​യു​ടെ ആ​ദ്യ മൂ​ന്ന് പ്ര​ധാ​ന പു​രോ​ഹി​ത​രി​ൽ ഒ​രാ​ളാ​യി മാ​റി. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ആ​ർ​ച് ബി​ഷ​പ് ജ​സ്റ്റി​ൻ വെ​ർ​ബി രാ​ജി​വെ​ച്ച ഒ​ഴി​വി​ലാ​ണ് സാ​റ​യു​​ടെ നി​യ​മ​നം. ജ​നു​വ​രി​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button