യൂറോപ്യൻ യൂണിയൻ വാർത്തകൾ
സൗജന്യ ക്യാബിൻ ബാഗുകളുടെ വലുപ്പം 20% വർദ്ധിപ്പിച്ച് റയാൻ എയർ

യൂറോപ്യൻ യൂണിയൻ പുതിയ മാനദണ്ഡ പ്രകാരം ബജറ്റ് എയർലൈനായ റയാൻ എയർ “പേഴ്സണൽ ബാഗ്” വലുപ്പം 20% വർദ്ധിപ്പിച്ചു. ഇനിമുതൽ 40cm x 30cm x 20cm വരെ വലിപ്പമുള്ള ഹാൻഡ്‌ബാഗ്, ലാപ്‌ടോപ്പ് ബാഗ് പോലുള്ള സാധനങ്ങൾ അധിക ഫീസ് നൽകാതെ യാത്രക്കാർക്ക് ക്യാബിനിൽ കൊണ്ടുപോകാൻ കഴിയും. പേഴ്സണൽ ബാഗിൻറെ ഭാരം 10 കിലോയിൽ താഴെയായിരിക്കണം, കൂടാതെ “മുൻവശത്തെ സീറ്റിനടിയിൽ” യോജിക്കുന്നതുമായിരിക്കണം. ഇത് പുതിയ EU മിനിമം വലുപ്പ പരിധിയേക്കാൾ മൂന്നിലൊന്ന് കൂടുതലാണ്.
ബാഗ് വലുപ്പം അളക്കുന്ന ഉപകരണങ്ങൾ പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി ക്രമീകരിച്ചതിനാൽ വരും ആഴ്ചകളിൽ പുതിയ സൗജന്യ ബാഗ് വലുപ്പം പ്രാബല്യത്തിൽ വരുമെന്ന് റയാൻ എയർ പറഞ്ഞു. നിലവിലെ പരമാവധി ബാഗ് വലിപ്പം 40cm x 25cm x 20cm ആണ്, ഇത് ഇതിനകം തന്നെ പുതിയ യൂറോപ്യൻ മാനദണ്ഡമായ 40cm x 30cm x 15cm നേക്കാൾ കൂടുതലാണ്.