തീപിടുത്തമുണ്ടായതായി സംശയിക്കുന്ന റയാൻഎയർ വിമാനത്തിലെ യാത്രികരുടെ വിവരങ്ങൾ പുറത്ത്

തീപിടുത്തമുണ്ടായതായി സംശയിക്കുന്ന റയാന്‍എയര്‍ വിമാനത്തിലെ യാത്രികരുടെ വിവരങ്ങള്‍ പുറത്ത്. ജൂലൈ 4 ന് വൈകുന്നേരം പാല്‍മ ഡി മല്ലോര്‍ക്ക വിമാനത്താവളത്തില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പറക്കേണ്ട വിമാനത്തില്‍ നിന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചത്.ഈ അടിയന്തിര ഒഴിപ്പിക്കല്‍ ശ്രമത്തിനിടെ ഇതുവരെ 18
യാത്രക്കാര്‍ക്ക് പരിക്കേറ്റതായും അതില്‍ രണ്ടുപേര്‍ക്ക് എല്ലുകള്‍ക്ക് ഒടിവുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അഗ്നിശമന മുന്നറിയിപ്പ് ഒരു ‘തെറ്റായ അലാറം’ ആണെന്നും ‘ഇന്‍ഫ്ലറ്റബിള്‍ സ്ലൈഡുകള്‍ ഉപയോഗിച്ച് യാത്രക്കാരെ ഇറക്കിവിട്ടു’ എന്നും എയര്‍ലൈന്‍ ഓപ്പറേറ്റര്‍ പറഞ്ഞു, യാത്രക്കാര്‍ പരിഭ്രാന്തരായി ചിറകില്‍ നിന്ന് ചാടുന്നത്
വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ വലിയ ശബ്ദം കേട്ടു, വിമാന ജീവനക്കാര്‍ വിമാനം വിടാന്‍ നിര്‍ദ്ദേശിക്കുന്നതിന് മുമ്പ് ക്രൂ അംഗങ്ങള്‍ യാത്രക്കാരോട് ‘ബ്രേസ്’ ചെയ്യാന്‍ പറഞ്ഞു.വിമാനത്തിലുണ്ടായിരുന്ന തന്റെ 57 വയസ്സുള്ള അമ്മയുടെ കണങ്കാലിന് മൂന്ന് സ്ഥലങ്ങളില്‍ ഒടിവ് സംഭവിച്ചുവെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വൈറ്റ്ഫീല്‍ഡില്‍ നിന്നുള്ള 26 കാരിയായ സവന്ന മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസിനോട് പറഞ്ഞു.